കാ​ട്ടാ​ന​ക​ളെ ത​ട​യാ​ന്‍ കർണാടക വനാതിർത്തികളിൽ ര​ണ്ടു​മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കോ​ണ്‍​ക്രീ​റ്റ് വേ​ലി
Wednesday, October 20, 2021 12:41 AM IST
സു​ള്ള്യ: കാ​ട്ടാ​ന​ക​ള്‍ നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ര​ണ്ടു​മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കോ​ണ്‍​ക്രീ​റ്റ് വേ​ലി​ക​ള്‍ നി​ര്‍​മി​ച്ച് ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ്. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മ​ണ്ടേ​ക്കോ​ല്‍, സം​പാ​ജെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 40 മീ​റ്റ​ര്‍ വീ​തം ദൂ​ര​ത്തി​ലാ​ണ് 15 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കോ​ണ്‍​ക്രീ​റ്റ് വേ​ലി നി​ര്‍​മി​ച്ച​ത്. ര​ണ്ടു​മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച് അ​വ​യ്ക്കു​മേ​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ ഉ​റ​പ്പി​ച്ചാ​ണ് വേ​ലി നി​ര്‍​മി​ച്ച​ത്. സൗ​രോ​ര്‍​ജ​വേ​ലി പോ​ലെ ഇ​തി​ന്‍റെ തൂ​ണു​ക​ള്‍ പി​ഴു​തെ​ടു​ക്കാ​ന്‍ കാ​ട്ടാ​ന​ക​ള്‍​ക്കാ​വി​ല്ല. ഇ​ത്ര​യും ഉ​യ​രം ചാ​ടി​ക്ക​ട​ക്കു​ന്ന​തി​നും ആ​ന​ക​ള്‍​ക്ക് ക​ഴി​യി​ല്ല.

ക​ര്‍​ണാ​ട​ക​യി​ലെ വ​നാ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ ഇ​തി​ന​കം 30 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കി​ട​ങ്ങു​ക​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. കി​ട​ങ്ങ് നി​ര്‍​മി​ക്കാ​ന്‍ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് വേ​ലി നി​ര്‍​മി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ല്‍​നി​ന്നും ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് വേ​ലി നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് സു​ള്ള്യ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ആ​ര്‍. ഗി​രീ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ക​ര്‍​ണാ​ട​ക ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യ​ട​യു​ന്ന​ത് ആ​ന​ക​ളെ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് കൂ​ടു​ത​ല്‍ തി​രി​ച്ചു​വി​ടാ​ന്‍ വ​ഴി​യൊ​രു​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് കേ​ര​ള​ത്തി​ലെ വ​നാ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​ത്.