ന​ബി​ദി​ന​റാ​ലി​ക്കും ഉ​ത്സ​വ​ങ്ങ​ള്‍​ക്കും പോ​ലീ​സ് അ​നു​മ​തി നി​ര്‍​ബ​ന്ധം
Tuesday, October 19, 2021 1:16 AM IST
കാ​സ​ർ​ഗോ​ഡ്: ക​ളി​യാ​ട്ടം ഉ​ള്‍​പ്പെ​ടെ ഉ​ത്സ​വ ച​ട​ങ്ങു​ക​ളും ന​ബി​ദി​ന റാ​ലി​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ച് പ​ര​മാ​വ​ധി 40 പേ​രെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ദേ​ശ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടേ​യും പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടേ​യും രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യോ​ടെ മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ഴി​ഞ്ഞ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ക​ളി​യാ​ട്ട​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ ക്ഷേ​ത്ര ക​മ്മി​റ്റി​ക​ള്‍​ക്ക് ന​ല്‍​കി​യ അ​നു​മ​തി​യി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യാ​ണ് യോ​ഗ തീ​രു​മാ​നം. യോ​ഗ​ത്തി​ല്‍ എ​ഡി​എം എ.​കെ. രാ​മേ​ന്ദ്ര​ന്‍, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍, ഡി​എം​ഒ (ആ​രോ​ഗ്യം) ഇ​ന്‍-​ചാ​ര്‍​ജ് ഡോ. ​ഇ. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​നു​മ​തി ന​ല്‍​കു​മ്പോ​ള്‍, നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ല്‍​നി​ന്ന് രേ​ഖാ​മൂ​ലം പോ​ലീ​സ് എ​ഴു​തി​വാ​ങ്ങും. ഈ ​ആ​വ​ശ്യ​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തി​ല്ല.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ന​ല്‍​കി​യി​ട്ടി​ല്ല. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ഉ​ത്സ​വ​ങ്ങ​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​നാ​ല്‍ നാ​ല്‍​പ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.