ക​ണ്ണ​വ​ത്ത് യു​വാ​വി​ന് വെ​ടി​യേ​റ്റ​ത് നാ​ട​ൻ തോ​ക്കി​ൽനി​ന്നെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം
Tuesday, October 19, 2021 1:15 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം മൊ​ടോ​ളി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മൂ​ന്നു ദി​വ​സം മു​മ്പ് കോ​ട്ട​യി​ലെ കെ. ​പ്ര​ദീ​പ​നാ​ണു വെ​ടി​യേ​റ്റ​ത്.
പ​ന്നി​യെ വേ​ട്ട​യാ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നാ​ട​ൻ​തോ​ക്കു​കൊ​ണ്ടാ​ണ് ഇ​യാ​ൾ​ക്ക് വെ​ടി​യേ​റ്റ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തോ​ക്കു​മാ​യി പോ​കു​ന്ന​തി​നി​ടെ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് തോ​ക്ക് ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ക​യും പി​ന്നീ​ട് എ​ടു​ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു​വ​ന്നു​മാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളോ​ടൊ​പ്പം മ​റ്റൊ​രാ​ൾ​ക്കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മു​തു​കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പ​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഗു​രു​ത​രാ​വസ്ഥ​യി​ലാ​യ​തി​നാ​ൽ ഇ​യാ​ളി​ൽ നി​ന്ന് ഇ​തു​വ​രെ പോ​ലീ​സി​ന് മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, സം​ഭ​വ​സ​മ​യ​ത്ത് പ്ര​ദീ​പ​ൻ ധ​രി​ച്ച​തും ര​ക്ത​ക്ക​റ ഉ​ള്ള​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ക​ണ്ണ​വം ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​വി പ്ര​ദീ​ഷാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.