രാ​സ​വ​ള​ത്തി​ന് ക​ടു​ത്ത ക്ഷാ​മം; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Tuesday, October 19, 2021 1:15 AM IST
പ​യ്യാ​വൂ​ർ: വി​ല​ക്ക​യ​റ്റ​ത്തി​ന് പു​റ​മേ രാ​സ​വ​ള​ത്തി​ന് ക്ഷാ​മ​വും വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി. പൊ​ട്ടാ​ഷ്, യൂ​റി​യ എ​ന്നി​വ​യ്ക്കാ​ണു ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷാ​മം. ഫാ​ക്‌ടം​ഫോ​സ്, ഡൈ ​അ​മോ​ണി​യം ഫോ​സ്ഫേ​റ്റ് , മി​ശ്രി​ത വ​ള​ങ്ങ​ൾ എ​ന്നി​വ​യും കി​ട്ടാ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. വി​ള​ക​ൾ​ക്ക് വ​ള​പ്ര​യോ​ഗം ന​ട​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ടെ​യാ​ണ് വളം ലഭിക്കാത്ത പ്ര​തി​സ​ന്ധി.
ചില്ലറ വി​ല്​പ​നശാ​ല​ക​ളി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വ​ളം ഡി​പ്പോ​ക​ളി​ലും ഇ​ഷ്ടവ​ള​ങ്ങ​ൾ കി​ട്ടാ​നി​ല്ല. വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ​വകൊ​ണ്ട് വ​ള​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. റ​ബ​റി​നും തെ​ങ്ങി​നും പ്ര​ധാ​ന വ​ള​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട സ​മ​യ​ത്താ​ണ് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​ത്. നാ​ണ്യ​വി​ള​ക​ൾ, പ​ഴം-പ​ച്ച​ക്ക​റി, നെ​ൽകൃ​ഷി എ​ന്നി​വ​യ്ക്കു യ​ഥാസ​മ​യം വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഉ​ത്പാ​ദ​നം കു​ത്ത​നേ കു​റ​യും, എ​ഫ്എ​സി​ടി​യി​ൽനി​ന്നു​ള്ള ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ക​ർ​ഷ​ക​ന്‍റെ ഇ​ഷ്ടവ​ള​മാ​യ ഫാ​ക്‌ടം​ഫോ​സിന്‍റെ ക്ഷാ​മ​ത്തി​നു കാ​ര​ണം. കണ്ണൂർ ജി​ല്ല​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ ഒ​രു മാ​സം 2500 ട​ണ്ണി​ല​ധി​കം രാ​സ​വ​ള​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യ​താ​യി ഡീ​ല​ർ​മാ​ർത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. വ​ള​ത്തി​ന്‍റെ ഭീ​മ​മാ​യ കു​റ​വ് കാ​ർ​ഷി​കമേ​ഖ​ല​യി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ള​ക്ഷാ​മം കൃ​ഷിപ്പണി​ക​ളെയും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ വ​ള​ങ്ങ​ൾ കി​ട്ടാ​തെ പ​ല ഭാ​ഗ​ത്തും ക​ട​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
രാ​സ​വ​ള​ത്തി​ന് ക​മ്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ച​തും ക​ർ​ഷ​ക​ന് ഇ​രു​ട്ട​ടി​യാ​യി. ര​ണ്ടു മാ​സ​ത്തി​നി​ടെ കി​ലോ​യ്ക്ക് മൂ​ന്നു രൂ​പവ​രെ​യാ​ണ് വി​ല കൂ​ട്ടി​യ​ത്. വ്യാ​പാ​രി​ക​ൾ ന​ഷ്ടം സ​ഹി​ച്ചാ​ണു വി​ല്​പ​ന ന​ട​ത്തു​ന്ന​തെ​ന്ന് അ​ഗ്രോ ഇ​ൻ​പു​ട്ട് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ.​വി​ജ​യ​ൻ പ​റ​ഞ്ഞു.