ആ​ലാ​മി​പ്പ​ള്ളി ബ​സ്‌ സ്റ്റാ​ൻ​ഡി​നെ ഇ​രു​ട്ടി​ലാ​ക്കി ന​ഗ​ര​സ​ഭ
Monday, October 18, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ന്ധ്യ​മ​യ​ങ്ങു​ന്പോ​ഴേ​യ്ക്കും അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​നെ ഇ​രു​ട്ടി​ലാ​ക്കി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ. വി​ള​ക്കു​ക​ളെ​ല്ലാം​ത​ന്നെ രാ​ത്രി ഏ​ഴി​ന് അ​ണ​യ്ക്കു​ന്ന​തോ​ടെ കൂ​രാ കൂ​രി​രു​ട്ടി​ലാ​ണ് ആ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും.
വി​ള​ക്കു​ക​ൾ അ​ണ​യു​ന്ന​തോ​ടെ ബ​സ്‍​സ്റ്റാ​ൻ​ഡി​ൽ രാ​ത്രി​യാ​യാ​ൽ സ​മൂ​ഹ​വി​രു​ദ്ധ​രും മ​ദ്യ​പ​രും ത​മ്പ​ടി​ക്കും. തെ​രു​വു​നാ​യ്ക്ക​ളും യ​ഥേ​ഷ്ടം. ഇ​വി​ടെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഫ​ല​പ്ര​ദ​മ​ല്ല. ഷീ​ലോ​ഡ്ജും പ​രി​സ​ര​വും ഇ​രു​ട്ടി​ലാ​ണ്. രാ​ത്രി​യാ​കു​ന്ന​തോ​ടെ മി​ക്ക ബ​സു​ക​ളും പു​തി​യ ബ​സ്‍ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​റി​ല്ല. ഇ​തി​നാ​ൽ യാ​ത്ര​ക്കാ​രെ​ല്ലാം പ​ഴ​യ ബ​സ്‍ സ്റ്റാ​ൻ​ഡി​ലാ​ണ് ബ​സ് കാ​ത്തു​നി​ൽ​ക്കു​ക. ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​രു​ട്ടാ​യ​തി​നാ​ൽ പ​ല​രും അ​വി​ടെ ഇ​രി​ക്കാ​റി​ല്ല.
ഇ​വി​ട​ങ്ങ​ൾ മി​ക്ക​പ്പോ​ഴും മ​ദ്യ​പ​ർ കൈ​യ​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ദ്യ​പ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്കും പ​തി​വാ​ണ്. നേ​ര​ത്തേ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ രാ​ത്രി​കാ​ല​ത്ത് പോ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ എ​ല്ലാം നി​ല​ച്ച​തു​പോ​ലെ​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ഇ​ട​യി​ൽ പേ​ടി​യോ​ടെ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ചി​ല​ർ പ​ര​സ്യ​മാ​യി ബ​സ്‍ സ്റ്റാ​ൻ​ഡ്‌ പ​രി​സ​ര​ത്തു​ത​ന്നെ മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്യും. ബ​സ്‍ സ്റ്റാ​ൻ​ഡി​ലെ വെ​ളി​ച്ചം കൂ​ടു​ത​ൽ സ​മ​യ​ത്തേ​ക്ക് വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ​യു​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.