മൂ​ല​ച്ചേ​രി കൃ​ഷ്ണ​ന്‍ നാ​യ​ർ അ​നു​സ്മ​ര​ണം നടത്തി
Saturday, October 16, 2021 1:17 AM IST
ചോ​യ്യ​ങ്കോ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും കി​നാ​നൂ​ര്‍ കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​നു​മാ​യി​രു​ന്ന മൂ​ല​ച്ചേ​രി കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ 16-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്മൃ​തി​കൂ​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. ഡി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം സി.​വി. ഭാ​വ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​വി. ഗോ​പ​കു​മാ​ര്‍, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ള്‍ മാ​ത്യു, കെ.​വി. ജ​നാ​ര്‍​ദ​ന​ന്‍, എം.​സി. നാ​രാ​യ​ണ​ന്‍, സി. ​ക​രു​ണാ​ക​ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.