ഉ​ഡുപ്പി-​ക​രി​ന്ത​ളം 400 കെ​വി ലൈ​ന്‍ പൂ​ര്‍​ത്തി​യാ​കാ​ന്‍ ഇ​നി​യെ​ത്ര​നാ​ള്‍..?
Thursday, October 14, 2021 1:06 AM IST
നീ​ലേ​ശ്വ​രം: കേ​ര​ള​ത്തി​ന്‍റെ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ പ​വ​ര്‍ ഗ്രി​ഡി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​നാ​യി നി​ര്‍​മി​ക്കു​ന്ന ഉ​ഡുപ്പി-​ക​രി​ന്ത​ളം 400 കെ​വി ലൈ​നി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ മെ​ല്ലെ​പ്പോ​ക്കി​ല്‍. കേ​ര​ള​ത്തി​ല്‍ 47 കി​ലോ​മീ​റ്റ​റും ക​ര്‍​ണാ​ട​ക​യി​ല്‍ 68 കി​ലോ​മീ​റ്റ​റു​മാ​യി ആ​കെ 115 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ലൈ​നി​നാ​യി ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍‌​പ്പോ​ലും മ​ന്ദ​ഗ​തി​യി​ലാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രി​ന്ത​ള​ത്ത് സ്ഥാ​പി​ക്കു​ന്ന 400 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ സ്ഥ​ല​ത്തെ​ച്ചൊ​ല്ലി നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ എ​തി​ര്‍​പ്പു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഇ​തു​വ​രെ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തോ​ടെ സ​ബ് സ്‌​റ്റേ​ഷ​ന്‍റെ ‌‌നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
കേ​ര​ള​ത്തി​ല്‍ 103 ട​വ​റു​ക​ളും ക​ര്‍​ണാ​ട​ക​യി​ല്‍ 122 എ​ണ്ണ​വു​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കേ​ണ്ട​ത്. ഇ​തി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ 19 എ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യ​ത്. കേ​ര​ള​ത്തി​ലാ​ക​ട്ടെ 55 ട​വ​റു​ക​ളു​ടെ അ​ടി​ത്ത​റ നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.
കേ​ന്ദ്ര ഊ​ര്‍​ജ വ​കു​പ്പി​നു കീ​ഴി​ല്‍ 860 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യ സ്റ്റെ​ര്‍​ലൈ​റ്റ് പ​വ​ര്‍ ട്രാ​ന്‍​സ്മി​ഷ​ന്‍ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് നി​ര്‍​മാ​ണ​ത്തി​ന്‍റെ​യും ന​ട​ത്തി​പ്പി​ന്‍റെ​യും ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​വ​ര്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ക​യ​നി​യി​ല്‍ പ​ത്തേ​ക്ക​ര്‍ സ്ഥ​ലം വി​ല ന​ല്‍​കി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ലു​വ​ശ​ത്തും പാ​റ​കൊ​ണ്ട് ചു​റ്റ​പ്പെ​ട്ട ഗ്രാ​മ​ത്തി​ന്‍റെ ജ​ല​സം​ഭ​ര​ണി​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന താ​ഴ്ന്ന പ്ര​ദേ​ശം നി​ക​ത്തി സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്.
മ​ഴ​ക്കാ​ല​ത്ത് സ്ഥി​ര​മാ​യി ഇ​വി​ടെ സം​ഭ​രി​ക്ക​പ്പെ​ടു​ന്ന ജ​ല​മാ​ണ് മ​ണ്ണി​ലേ​ക്കി​റ​ങ്ങി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ളെ​യും കി​ണ​റു​ക​ളെ​യും ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. ഈ ​സ്ഥ​ലം നി​ക​ത്ത​പ്പെ​ടു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഈ ​പ​ത്തേ​ക്ക​ര്‍ സ്ഥ​ലം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് പ​ക​രം തൊ​ട്ട​ടു​ത്തു​ള്ള ഉ​യ​ര്‍​ന്ന പാ​റ​പ്ര​ദേ​ശ​ത്തെ പ​ത്തേ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി ക​മ്പ​നി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് അ​വ​രു​ടെ നി​ര്‍​ദേ​ശം. നാ​ട്ടു​കാ​രു​ടെ സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. വി​ഷ​യം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സ്ഥ​ല​ത്തി​ന്‍റെ കാ​ര്യം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ​തോ​ടെ ക​മ്പ​നി സ​ബ് സ്റ്റേ​ഷ​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ പ്ര​വൃ​ത്തി​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല.
ഉ​ടു​പ്പി-​ക​രി​ന്ത​ളം ലൈ​ന്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ കോ​ഴി​ക്കോ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലേ​ക്ക് ദ​ക്ഷി​ണേ​ന്ത്യ​ന്‍ പ​വ​ര്‍ ഗ്രി​ഡി​ല്‍​നി​ന്നും നേ​രി​ട്ട് വൈ​ദ്യു​തി എ​ത്തി​ക്കാ​നാ​കും. നി​ല​വി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് വ​രെ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് പ​വ​ര്‍ ഗ്രി​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ത്. അ​വി​ടെ​യു​ള്ള 400 കെ​വി സ​ബ്‌​സ്റ്റേ​ഷ​നി​ല്‍​നി​ന്നാ​ണ് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്കെ​ല്ലാം വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​ത്. ഈ ​ലൈ​നി​ല്‍ എ​ന്തെ​ങ്കി​ലും ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​ക​യോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ വേ​ണ്ടി​വ​രി​ക​യോ ചെ​യ്താ​ല്‍ നാ​ലു ജി​ല്ല​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ക​ല്‍​ക്ക​രി​ക്ഷാ​മം​മൂ​ലം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍​പ്പോ​ലും നേ​രി​ട്ടു ബാ​ധി​ച്ച​ത് ഈ ​ജി​ല്ല​ക​ളെ​യാ​ണ്.
ഉ​ടു​പ്പി-​ക​രി​ന്ത​ളം ലൈ​ന്‍ അ​ടു​ത്ത വ​ര്‍​ഷം ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​ക്കു​ക​യും തു​ട​ര്‍​ന്ന് ക​രി​ന്ത​ള​ത്തു​നി​ന്നും വ​യ​നാ​ട്ടി​ലേ​ക്ക് 400 കെ​വി ലൈ​ന്‍ വ​ലി​ക്കു​ക​യും ചെ​യ്യാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​ത് അ​രീ​ക്കോ​ട്നി​ന്നും നി​ല​വി​ല്‍ മൈ​സൂ​രു​വി​ലേ​ക്കു​ള്ള 400 കെ​വി ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള സു​ശ​ക്ത​മാ​യ വൈ​ദ്യു​തി നെ​റ്റ്‌​വ​ര്‍​ക്ക് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ല​ഭ്യ​മാ​കും. ഏ​തെ​ങ്കി​ലും ഒ​രു​ഭാ​ഗ​ത്ത് ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ച്ചാ​ലും അ​ത് വൈ​ദ്യു​തി വി​ത​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല.
ക​രി​ന്ത​ള​ത്ത് സ്ഥാ​പി​ക്കു​ന്ന 400 കെ​വി സ​ബ് സ്റ്റേ​ഷ​നി​ല്‍​നി​ന്നും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ അ​മ്പ​ല​ത്ത​റ, മൈ​ലാ​ട്ടി, നി​ര്‍​മാ​ണ​ഘ​ട്ട​ത്തി​ലു​ള്ള വി​ദ്യാ​ന​ഗ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ്, കാ​ഞ്ഞി​രോ​ട്, നി​ര്‍​മാ​ണ​ഘ​ട്ട​ത്തി​ലു​ള്ള ത​ല​ശേ​രി 220 കെ​വി സ​ബ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി​യെ​ത്തി​ച്ച് ഇ​രു​ജി​ല്ല​ക​ളി​ലേ​യും നി​ല​വി​ലു​ള്ള വി​ത​ര​ണ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ പ്ര​വൃ​ത്തി​ക​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ ഇ​തി​ന് ഇ​നി​യും എ​ത്ര​കാ​ലം വേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്.