ക​ന​ത്ത​മ​ഴ​യി​ൽ നെ​ൽക്കൃ​ഷി ന​ശി​ച്ചു
Thursday, October 14, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​സ​ഭ​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി നെ​ൽ​ക്കൃ​ഷി ന​ശി​ച്ചു. ആ​വി​യി​ൽ, ഞാ​ണി​ക്കാ​വ്, കാ​രാ​ട്ടു​വ​യ​ൽ, നി​ലാ​ങ്ക​ര, ഉ​പ്പി​ലി​ക്കൈ, പു​തു​ക്കൈ, ബ​ല്ല, നെ​ല്ലി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ നെ​ല്ലാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്. കൊ​യ്യാ​റാ​യ നെ​ല്ലാ​ണ് ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഏ​താ​ണ്ട് മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി നെ​ൽ​ക്കൃ​ഷി ന​ശി​ച്ചു. നെ​ൽ​ക്കൃ​ഷി അ​ധി​ക​വും ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ച​തി​നു ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പ​ഴ്സ​ൺ കെ.​വി. സു​ജാ​ത കൃ​ഷി വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.