പെ​ന്‍​ഫ്ര​ണ്ട് പ​ദ്ധ​തി: ഉ​പ​യോ​ഗം ക​ഴി​ഞ്ഞ ഒ​രു ക്വി​ന്‍റ​ല്‍ പേ​ന​ക​ള്‍ കൈ​മാ​റി
Thursday, October 14, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന പെ​ന്‍​ഫ്ര​ണ്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ള​ക്ട​റേ​റ്റി​ല്‍ സ്ഥാ​പി​ച്ച ശേ​ഖ​ര​ണ പെ​ട്ടി​ക​ളി​ല്‍​നി​ന്നും ഒ​രു ക്വി​ന്‍റ​ല്‍ പേ​ന​ക​ള്‍ കൈ​മാ​റി. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ പേ​ന​ക​ള്‍ പു​ന​രു​പ​യോ​ഗ​ത്തി​നാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നും ആ​റു​മാ​സം​കൊ​ണ്ട് ശേ​ഖ​രി​ച്ച പേ​ന​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. ര​ണ്ടു വ​ര്‍​ഷ​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്നും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പേ​ന​ക​ള്‍ ശേ​ഖ​രി​ച്ച് അം​ഗീ​കൃ​ത പാ​ഴ‌്‌​വ​സ്തു വ്യാ​പാ​രി​ക​ള്‍​ക്ക് കൈ​മാ​റു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് പെ​ന്‍​ഫ്ര​ണ്ട് പ​ദ്ധ​തി​യി​ലൂ​ടെ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ന​ട​ത്തി വ​രു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ 300 ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ലും, വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും പെ​ന്‍​ഫ്ര​ണ്ട് ബോ​ക്സു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഐ​എ​സ്എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ചെ​മ്മ​നാ​ടി​ന് പേ​ന​ക​ള്‍ കൈ​മാ​റി. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, എ.​പി. അ​ഭി​രാ​ജ്, സി.​കെ. ശ്രീ​രാ​ജ്, ആ​ര്‍.​കെ. ഊ​ര്‍​മി​ള, ടി. ​കൃ​പേ​ഷ്, ബി. ​അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.