വീ​ട്ടു​മു​റ്റം ഇ​ടി​ഞ്ഞു​വീ​ണ് സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ത​ക​ർ​ന്നു
Wednesday, October 13, 2021 1:04 AM IST
ക​രി​വേ​ട​കം: വീ​ട്ടു​മു​റ്റം ഇ​ടി​ഞ്ഞു​വീ​ണ് സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ബി​ജു ബേ​ബി​യ്ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റം ഇ​ടി​ഞ്ഞു​വീ​ണാ​ണ് സ​മീ​പ​ത്തെ ചു​ഴു​പ്പ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ത​ക​ർ​ന്ന​ത്.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ൽ, ലി​സി തോ​മ​സ്, കെ.​ജെ. രാ​ജ്യ, പ്ര​മോ​ട്ട​ർ രാ​ജേ​ഷ്, സ​ത്താ​ർ, മോ​ഹ​ന​ൻ, സ​ജു ചു​ഴു​പ്പ് എ​ന്നി​വ​ർ സ്ഥ​ലം സ​ർ​ശി​ച്ചു.

93 പേ​ര്‍​ക്ക് കോ​വി​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല 93 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 158 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1,191 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 9,150 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 517 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9,667 പേ​രാ​ണ്. പു​തി​യ​താ​യി 593 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പു​തി​യ​താ​യി 2,470 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.
1,020 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 164 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. 1,35,765 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,33,453 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.