പ​തി​നാ​ലു​കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം: പ്ര​തി​ക്ക് മൂന്നു​വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
Tuesday, September 28, 2021 12:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്‌​കൂ​ളി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന പ​തി​നാ​ലു​കാ​രി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ മൂന്നുവ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 15,000 രൂ​പ പി​ഴ​യ്ക്കും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്പ​തു​മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ വാ​ഴ​വ​ള​പ്പി​ല്‍ അ​ജി​ത്തി(43)​നെ​തി​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് പോ​ക്‌​സോ കോ​ട​തി ജ​ഡ്ജ് എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. 2018 ജൂ​ണ്‍ 28 ന് ​കാ​ഞ്ഞ​ങ്ങാ​ട് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി. ഹോ​സ്ദു​ര്‍​ഗ് എ​സ്‌​ഐ ആ​യി​രു​ന്ന എ. ​സ​ന്തോ​ഷ്‌ കു​മാ​റാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്ര​തി ഇ​പ്പോ​ള്‍ മ​റ്റൊ​രു പോ​ക്‌​സോ കേ​സി​ല്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണ്.