ക​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​നൂ​കൂ​ല്യം
Sunday, September 26, 2021 10:26 PM IST
കാ​സ​ർ​ഗോ​ഡ്: കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന സ്മാം ​പ​ദ്ധ​തി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ​ബ്‌​സി​ഡി നി​ര​ക്കി​ൽ കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. കാ​ർ​ഷി​ക ഉ​ത്പ​ന്ന സം​സ്‌​ക​ര​ണ/​മൂ​ല്യ​വ​ർ​ധ​ന യ​ന്ത്ര​ങ്ങ​ൾ, കൊ​യ്ത്തു​മെ​തി​യ​ന്ത്രം, ട്രാ​ക്ട​റു​ക​ൾ, പ​വ​ർ ടി​ല്ല​ർ, ഗാ​ർ​ഡ​ൻ ടി​ല്ല​ർ, സ്‌​പ്രേ​യ​റു​ക​ൾ, ഏ​ണി​ക​ൾ, വീ​ൽ​ബാ​രോ, കൊ​യ്ത്ത് യ​ന്ത്രം, ഞാ​റു ന​ടീ​ൽ യ​ന്ത്രം, നെ​ല്ലു​കു​ത്ത് മി​ൽ, ഓ​യി​ൽ മി​ൽ, ഡ്ര​യ​റു​ക​ൾ, വാ​ട്ട​ർ പ​മ്പ് മു​ത​ലാ​യ​വ പ​ദ്ധ​തി നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ​ബ്‌​സി​ഡി​യോ​ടെ ല​ഭ്യ​മാ​ണ്. കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ​ക്ക്/​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ​യും കാ​ർ​ഷി​ക ഉ​ത്പ​ന്ന സം​സ്‌​ക​ര​ണ/​മൂ​ല്യ വ​ർ​ധ​ന യ​ന്ത്ര​ങ്ങ​ൾ​ക്ക്/​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​നം വ​രെ​യും സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ണ്.
അം​ഗീ​കൃ​ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഫാം ​മെ​ഷി​ന​റി ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി തു​ക​യു​ടെ 80 ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ൽ പ​ര​മാ​വ​ധി എ​ട്ടു ല​ക്ഷം രൂ​പ വ​രെ​യും കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി തു​ക​യു​ടെ 40 ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ലും കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാം.
https://agrimachinery.nic.in ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നി​ലോ ജി​ല്ല​യി​ലെ കൃ​ഷി അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​വു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 9497835818, 7907319593, 9349050800.