പ്ല​സ് വ​ൺ പ്ര​വ​ശ​നം: അ​ശാ​സ്ത്രീ​യ​മാ​യ സീ​റ്റ് വ​ർ​ധ​ന ബാ​ധ്യ​ത​യാ​കുമെന്ന് ആശങ്ക
Sunday, September 26, 2021 10:25 PM IST
കാ​സ​ർ​ഗോ​ഡ്: ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​തെ​യു​ള്ള പ്ല​സ്ടു​വി​ലെ സീ​റ്റ് വ​ർ​ധ​ന​യും ബാ​ച്ച​നു​വ​ദി​ക്ക​ലും ബാ​ധ്യ​ത​യാ​വു​മെ​ന്ന് ആ​ശ​ങ്ക. എ​ല്ലാ വ​ർ​ഷ​വും പ്ല​സ് വ​ൺ അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പു​തി​യ ബാ​ച്ചി​നും നി​ല​വി​ലെ ബാ​ച്ചി​ലെ സീ​റ്റ് വ​ർ​ധ​ന​യ്ക്കും അ​വ​ശ്യം ഉ​യ​ർ​ന്നു വ​രാ​റു​ണ്ട്. ഈ ​വ​ർ​ഷം ഫു​ൾ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി​യെ​ങ്കി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​കെ​യു​ള്ള ഏ​ക​ജാ​ല​ക അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 12,028 കു​ട്ടി​ക​ളു​ടെ കു​റ​വു​ണ്ട് (ക​ഴി​ഞ്ഞ വ​ർ​ഷം- 4,76, 040, ഈ ​വ​ർ​ഷം- 4,64,012 ). ഈ ​കു​റ​വ് ത​ന്നെ 240 ബാ​ച്ചു​ക​ൾ​ക്ക് തു​ല്യ​മാ​ണ്.
എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള അ​പേ​ക്ഷ​ക​രി​ൽ ഈ ​കു​റ​വ് വ്യ​ക്ത​മാ​ണ്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ളി​ൽ 899 കു​ട്ടി​ക​ളു​ടെ കു​റ​വാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ന്നി​ട്ടു​ള്ള​ത് (2020 ൽ-4,21,673, 2021 ​ൽ-4,20,774). സി​ബി​എ​സ്ഇ​യി​ൽ 576ഉം (2020 ​ൽ-39,291, 2021 ൽ-30,757) ​ഐ​സി​എ​സ്ഇ​യി​ൽ 576 ഉം (2020 ​ൽ-3879, 2021 ൽ-3303) ​മ​റ്റു​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും 2019ഉം (2020 ​ൽ-11,197, 2021 ൽ-9,178) ​കു​ട്ടി​ക​ളു​ടെ കു​റ​വു​ണ്ട്.
മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് എ ​പ്ല​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി വ​ർ​ധി​ച്ച​തോ​ടെ എ​ല്ലാ​വ​ർ​ക്കും ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട കോ​ഴ്സ് ന​ൽ​കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് നി​ല​വി​ലെ പ്ര​ശ്നം. ഒ​രു എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​ര​മാ​വ​ധി പ്ര​ക​ട​നം ഫു​ൾ എ ​പ്ല​സ് ആ​ണെ​ന്നി​രി​ക്കെ അ​ത് കാ​ഴ്ച​വ​ച്ച കു​ട്ടി​ക​ൾ​ക്കെ​ല്ലാം ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട സ്കൂ​ളും കോ​ഴ്സും ല​ഭ്യ​മാ​ക​ണ​മെ​ന്ന ആ​വ​ശ്യം ന്യാ​യ​മാ​ണ്. അ​തി​ന് ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ശാ​സ്ത്രീ​യ​മാ​യ മൂ​ല്യ​നി​ർ​ണ​യ​ത്തെ പ​ഴി​ക്കേ​ണ്ടി വ​രും.
എ​സ്എ​സ്എ​ൽ​സി​ക്ക് 90 ശ​ത​മാ​നം മാ​ർ​ക്ക് കി​ട്ടു​ന്ന കു​ട്ടി​ക്കും നൂ​റു​ശ​ത​മാ​നം മാ​ർ​ക്ക് നേ​ടു​ന്ന കു​ട്ടി​ക്കും ഒ​രു​പോ​ലെ എ ​പ്ല​സ് എ​ന്ന പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് പ​ഠ​ന മി​ക​വി​നെ ത​മ​സ്ക്ക​രി​ക്കു​ന്ന അ​നീ​തി​യാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മാ​ർ​ക്ക് ലി​സ്റ്റി​ലു​ള്ള പോ​ലെ മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്ത​ൽ എ​സ്എ​സ്എ​ൽ​സി മാ​ർ​ക്ക് ലി​സ്റ്റി​ലും ന​ട​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഡ്മി​ഷ​ന് പ​ഠ​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​വും കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള അ​ർ​ഹ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.
എ​ല്ലാ വ​ർ​ഷ​വും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പു​തി​യ ബാ​ച്ചി​നും സീ​റ്റു വ​ർ​ധ​ന​യ്ക്കും ഉ​യ​ർ​ന്നു വ​രു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മ്പോ​ൾ, പ്രാ​ദേ​ശി​ക പ​രി​ഗ​ണ​ന​ക​ളോ​ടെ​യു​ള്ള ശാ​സ്ത്രീ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണ്. നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് പ​റ​യ​ട്ടെ അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ കോ​ലാ​ഹ​ല​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ക്കു​ക​യാ​ണ് പ​തി​വ്. സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​യ വി​എ​ച്ച്എ​സ്ഇ, ഐ​ടി​സി, പോ​ളി​ടെ​ക്നി​ക്, മ​റ്റു പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ എ​ന്നി​വ​യൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ പ​ത്താം ക്ലാ​സ് പാ​സാ​യ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് ത​ന്നെ പ​ഠി​ക്ക​ണ​മെ​ന്നും ഒ​ത്താ​ൽ ബ​യോ -സ​യ​ൻ​സ് കോ​ഴ്സ് ത​ന്നെ ല​ഭ്യ​മാ​ക​ണ​മെ​ന്നു​മു​ള്ള സ​മീ​പ​ന​ത്തി​ന​നു​സ​രി​ച്ച് പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ തു​നി​ഞ്ഞാ​ൽ വ​ർ​ഷാ​വ​ർ​ഷം കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കു​റ​വ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​ൺ ഇ​ക്ക​ണോ​മി​ക് ബാ​ച്ചു​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്.