ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Saturday, September 25, 2021 1:18 AM IST
പ​ര​പ്പ: ആ​ദി​വാ​സി കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​പ്പ​യി​ലെ ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് ഭൂ​മി ന​ൽ​കു​ക, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഫ​ണ്ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക, ഊ​രു​ക​ളി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ക, ജ​ന​നി ജ​ന്മ ര​ക്ഷ, വി​വാ​ഹ ധ​ന​സ​ഹാ​യം, ചി​കി​ത്സ ധ​ന​സ​ഹാ​യം മു​ത​ലാ​യ പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചായിരുന്ന ധർണ.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദി​വാ​സി കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ പാ​യാ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രേ​ഖ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് കാ​ട്ടു​മാ​ടം, അ​ജി​ത് ക​രി​ന്ത്രം​ക​ല്ല്, രാ​ജീ​വ​ൻ ചീ​രോ​ൽ, കോ​ൺ​ഗ്ര​സ്‌ ബ​ളാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് , കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, വി​മ​ല എ​ലി​ക്കോ​ട്ടു​ക​യ, രാ​ഘ​വ​ൻ ചെ​മ്പ​ഞ്ചേ​രി, രാ​ഘ​വ​ൻ അ​രി​ങ്ക​ല്ല്, പ്ര​ഭാ​ക​ര​ൻ ക​ള്ളാ​ർ, സു​ന്ദ​ര​ൻ ഒ​ര​ള, പ്ര​സ​ന്ന​ൻ പ​ന​ത്ത​ടി, സു​നി​ൽ ക​വു​ങ്കാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.