മാ​തൃ​ക​യാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Saturday, September 25, 2021 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി അ​മ്പ​ല​ത്ത​റ​യി​യി​ൽ നി​ർ​മി​ക്കു​ന്ന സ്നേ​ഹ​വീ​ടി​നാ​യി നെ​ഹ്റു കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് സ​മാ​ഹ​രി​ച്ച തു​ക പൂ​വ​ത്താ​ണി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് പ്രോ​ജ​ക്ട​സ് എം​ഡി ജോ​ൺ മൈ​ക്കി​ളി​ന് കൈ​മാ​റി.​
സ്നേ​ഹ​വീ​ടി​ന്‍റെ ഒ​ന്നാം​നി​ല നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​റ​യി​ൽ മ​ണ്ണ് നി​റ​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ഇ​രു​പ​തോ​ളം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് ന​ട​ത്തി. വി. ​വി​ജ​യ​കു​മാ​ർ, എ​ൻ.​സി. ബി​ജു, ര​വീ​ണ, ആ​ൽ​വി​ൻ, ജി​ഷ്ണു, ന​ക്ഷ​ത്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.