പ​രി​ച​യം ന​ടി​ച്ച് ക​ട​യി​ലെ​ത്തി​യ ആ​ള്‍ 90,000 രൂ​പ ക​വ​ര്‍​ന്നു
Saturday, September 25, 2021 1:17 AM IST
മു​ള്ളേ​രി​യ: വ്യാ​പാ​രി​യു​മാ​യി പ​രി​ച​യം ന​ടി​ച്ച് ക​ട​യി​ലെ​ത്തി​യ ആ​ള്‍ 90,000 രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി തി​ര​ക്കേ​റി​യ സ​മ​യ​ത്ത് വ്യാ​പാ​രി​യു​ടെ സ​ഹാ​യി​യാ​യി കൂ​ടി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മു​ള്ളേ​രി​യ മു​ണ്ടോ​ള്‍ ജം​ഗ്ഷ​നി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ത്ര സ്റ്റേ​ഷ​ന​റി ക​ട​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ക​ട​യി​ല്‍ തി​ര​ക്കു​ള്ള സ​മ​യ​ത്ത് വെ​ള്ള​നി​റ​ത്തി​ലു​ള്ള കാ​റി​ലെ​ത്തി​യ ആ​ളാ​ണ് പ​രി​ച​യം ന​ടി​ച്ച് അ​ക​ത്തു ക​യ​റി​യ​ത്.
മ​റ്റു​ള്ള​വ​ര്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തു​കൊ​ടു​ക്കു​ന്ന​തി​ന് ബാ​ല​കൃ​ഷ്ണ​നെ സ​ഹാ​യി​ക്കു​ക​യും അ​തി​നി​ട​യി​ല്‍ ത​നി​ക്കു​വേ​ണ്ടി​യും സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തു​വ​യ്ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ ക​യ​ര്‍ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് എ​ടു​ത്തു​കൊ​ടു​ക്കു​ന്ന​തി​നാ​യി ബാ​ല​കൃ​ഷ്ണ​ന്‍ ക​ട​യു​ടെ പി​ന്നി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു.
പി​ൻ​വ​ശ​ത്താ​ണ് ക​യ​ര്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​ണ്ട​റി​ഞ്ഞാ​ണ് ഇ​യാ​ള്‍ അ​തു​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്നു. ബാ​ല​കൃ​ഷ്ണ​ന്‍ പി​ന്നി​ലേ​ക്ക് പോ​യി ക​യ​ര്‍ എ​ടു​ത്തു​വ​രു​മ്പോ​ഴേ​ക്കും ഇ​യാ​ള്‍ അ​പ്ര​ത്യ​ക്ഷ​നാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രാ​ളി​ന് ബാ​ക്കി കൊ​ടു​ക്കു​ന്ന​തി​നാ​യി മേ​ശ​വ​ലി​പ്പ് തു​റ​ന്ന​പ്പോ​ഴാ​ണ് പ​ണം മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്.
ബാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ല്‍ ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.