ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Friday, September 24, 2021 10:35 PM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ല്‍ മൊ​ഗ്രാ​ല്‍ കൊ​പ്ര ബ​സാ​റി​നു സ​മീ​പം ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ചെ​റു​വ​ത്തൂ​ര്‍ മു​ഴ​ക്കോം സ്വ​ദേ​ശി​യും നീ​ലേ​ശ്വ​രം ബ​ങ്ക​ള​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ ര​തീ​ഷ് (42) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കെ​എ​സ്ഇ​ബി തൊ​ഴി​ലാ​ളി ര​ഘു​വി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​മ്പ​ള ഇ​ലക്‌ട്രി​ക്ക​ല്‍ സെ​ക്‌ഷ​നി​ലെ ലൈ​ന്‍​മാ​നാ​യി​രു​ന്ന ര​തീ​ഷ് ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം പോ​കു​ന്ന​തി​നി​ട​യി​ല്‍ ഇന്നലെ രാ​വി​ലെ 11.30 ഓടെയായിരുന്നു അ​പ​ക​ടം.

തെ​യ്യം ക​ലാ​കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ​യും മു​ഴ​ക്കോ​ത്തെ ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ്.​ഭാ​ര്യ: ദി​വ്യ (എ​രി​ക്കു​ളം). മ​ക്ക​ള്‍: ദേ​വാ​ഞ്ജ​ന, വി​പ​ഞ്ജി​ക. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജു, ര​ഞ്ജി​ത്ത്.