ഒ​ളി​കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ പകർത്തി പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, September 24, 2021 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ളി​ക്കു​ന്ന ദൃ​ശ്യം ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭ​ര്‍​തൃ​മ​തി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ഗ​ര്‍​ഭി​ണി​യാ​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​ദൂ​ര്‍ പ​ര​പ്പ​യി​ലെ സി.​പി. അ​ബ്ദു​ള്‍ ല​ത്തീ​ഫി (33) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
നാ​ലു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. 2020 മേ​യ് മു​ത​ല്‍ 2021 മേ​യ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ച​താ​യും പി​ന്നീ​ട് ഗ​ര്‍​ഭി​ണി​യാ​കു​ക​യും ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ യു​വാ​വിനെ കു​ട​കി​ന് സ​മീ​പം സ​മീ​പം തീ​ര്‍​ഥ​ഹ​ള്ളി​യി​ല്‍​വ​ച്ചാ​ണ് ല​ത്തീ​ഫി​നെ പി​ടി​കൂ​ടി​യ​ത്.