കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റ്: ആ​ദ്യ​സ​മ്മാ​നം ചാ​ക്കോ ഫി​ലി​പ്പി​നും ബെ​ന്നി ജോ​ര്‍​ജി​നും
Friday, September 24, 2021 1:13 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കു​മ​ളി-​പെ​ര്‍​ള കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ല്‍​കു​ന്ന സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റ് സ​മ്മാ​ന​പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പി​ല്‍ ആ​ദ്യ​സ​മ്മാ​നം ഇ​ടു​ക്കി ജി​ല്ല​യി​ലെ ത​ങ്ക​മ​ണി സ്വ​ദേ​ശി ചാ​ക്കോ ഫി​ലി​പ്പി​നും ബോ​വി​ക്കാ​നം ഇ​രി​യ​ണ്ണി​യി​ലെ ബെ​ന്നി ജോ​ര്‍​ജി​നും. 350 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള തു​ക​ക്ക് ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ന​റു​ക്കി​ട്ട് ഭാ​ഗ്യ​ശാ​ലി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റ് ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി.
കെ​എ​സ്ആ​ര്‍​ടി​സി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് മു​ന്‍ അം​ഗം ടി.​കെ. രാ​ജ​ന്‍ ആ​ദ്യ ന​റു​ക്കെ​ടു​പ്പ് നി​ര്‍​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ എം.​വി. രാ​ജു​വും കെ. ​ജ​നാ​ര്‍​ദ​ന​നും പ​ങ്കെ​ടു​ത്തു. ചാ​ക്കോ ഫി​ലി​പ്പി​നു​ള്ള സ​മ്മാ​നം ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് മു​ന്‍ അം​ഗം സി.​വി. വ​ര്‍​ഗീ​സ് ത​ങ്ക​മ​ണി​യി​ല്‍ വ​ച്ചും ബെ​ന്നി ജോ​ര്‍​ജി​നു​ള്ള സ​മ്മാ​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സ​മി​തി അം​ഗം ജി​മ്മി ഇ​ട​പ്പാ​ടി വെ​ള്ള​രി​ക്കു​ണ്ടി​ല്‍ വ​ച്ചും ന​ല്‍​കും.
പെ​ര്‍​ള-​കു​മ​ളി ബ​സി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സം​വി​ധാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​മ്മാ​ന​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്.
പെ​ര്‍​ള-​കു​മ​ളി സ​ര്‍​വീ​സി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​നം നേ​ടി​ത്ത​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ല്‍​കും.