പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും വീ​ണ് എ​എ​സ്ഐ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Friday, September 24, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​കോ​ട് ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും വീ​ണ് എ​എ​സ്ഐ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. എ​എ​സ്ഐ ബാ​ല​കൃ​ഷ്ണ​ന്‍ മു​ള്ളേ​രി​യ(50)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.
ഭ​ക്ഷ​ണം ക​ഴി​ച്ച് സ്റ്റേ​ഷ​ന്‍റെ മു​ക​ള്‍ നി​ല​യി​ലെ മു​റി​യി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു​വെ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ത​നി​ക്ക് ചെ​റി​യ ത​ല​ക​റ​ക്കം ഉ​ണ്ടെ​ന്ന് എ​എ​സ്ഐ പ​റ​ഞ്ഞി​രു​ന്ന​താ​യും പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്നു.
ശ​ബ്ദം കേ​ട്ട് സ്‌​റ്റേ​ഷ​നി​ലു​ള്ള​വ​ര്‍ മു​റ്റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ എ​എ​സ്‌​ഐ നി​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ടു കാ​ലി​നും വാ​രി​യെ​ല്ലി​നു​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.