ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് "കാ​ഷ്' നി​ല​വാ​ര​ത്തി​ന്‍റെ അം​ഗീ​കാ​രം
Friday, September 24, 2021 1:12 AM IST
ചി​റ്റാ​രി​ക്കാ​ല്‍: കേ​ര​ള അ​ക്ര​ഡി​റ്റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍ (കാ​ഷ്) നി​ല​വാ​ര​ത്തി​ലെ​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യി ചി​റ്റാ​രി​ക്കാ​ല്‍ മാ​തൃ​കാ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി. കൃ​ത്യ​ത​യാ​ര്‍​ന്ന​തും രോ​ഗീ സൗ​ഹൃ​ദ​വു​മാ​യ ഒ​ട്ടേ​റെ പ്ര​വ​ര്‍​ത്ത​ന​നേ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ശു​പ​ത്രി കാ​ഷ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. 2019-20 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം. മൂ​ന്ന് വീ​തം ഹോ​മി​യോ, ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് കാ​ഷ് നി​ല​വാ​ര​ത്തി​ലെ​ത്തി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​ത്.

അം​ഗീ​കാ​ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. ഡി​സ്‌​പെ​ന്‍​സ​റി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൂ​ന്നു​ത​വ​ണ​യാ​യി ന​ട​ന്ന മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ചി​റ്റാ​രി​ക്കാ​ല്‍ ആ​ശു​പ​ത്രി​യെ അം​ഗീ​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​കെ. ശോ​ഭ, ഡോ. ​കെ.​പി. രാ​ജേ​ഷ് കു​മാ​ര്‍, ഫാ​ര്‍​മ​സി​സ്റ്റ് കെ. ​സ​ഫ്ന എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഡി​എം​ഒ (ഹോ​മി​യോ) ഡോ. ​ഐ.​ആ​ര്‍. അ​ശോ​ക് കു​മാ​ര്‍, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​കെ.​സി. അ​ജി​ത്ത് എ​ന്നി​വ​രു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ല്‍ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​റ​ച്ച പി​ന്തു​ണ​യും അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ സ​ഹാ​യ​ക​മാ​യി.

രോ​ഗി​ക​ള്‍​ക്കാ​യു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍, ടോ​ക്ക​ണ്‍ സം​വി​ധാ​നം, കു​ടി​വെ​ള്ളം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക ശു​ചി​മു​റി, സൗ​രോ​ര്‍​ജ സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ചി​റ്റാ​രി​ക്കാ​ല്‍ ഹോ​മി​യോ ആ​ശു​പ​ത്രി​യെ വേ​റി​ട്ട​താ​ക്കു​ന്നു. അ​ടു​ത്തി​ടെ ആ​ശു​പ​ത്രി​യി​ല്‍ ഔ​ഷ​ധ സ​സ്യ​ത്തോ​ട്ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ നാ​ല് മാ​തൃ​കാ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളെ കൂ​ടി കാ​ഷ് നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡി​എം​ഒ (ഹോ​മി​യോ) ഡോ. ​ഐ.​ആ​ര്‍ അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.