കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ന്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലും സോ​ളാ​ര്‍ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം
Thursday, September 23, 2021 1:13 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ന്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ളാ​ര്‍ തൂ​ക്കു​വേ​ലി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ വ​ന​ജാ​ഗ്ര​താ സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ശ​ങ്ക​ര​ങ്ങാ​നം മു​ത​ല്‍ അ​ത്തി​യ​ടു​ക്കം വ​രെ​യു​ള്ള ഭാ​ഗ​ത്ത് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലും കു​ണ്ടു​പ്പ​ള്ളി, കാ​പ്പി​ത്ത​ട്ട്, എ​ട​ക്കാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലും തൂ​ക്കു​വേ​ലി നി​ര്‍​മി​ക്കും. പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് വ​നം​വ​കു​പ്പി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​റി​യി​ച്ചു.
പ​ദ്ധ​തി ചെ​ല​വി​നാ​യി വേ​ണ്ടി​വ​രു​ന്ന ബാ​ക്കി തു​ക വ​നം​വ​കു​പ്പ് വ​ഹി​ക്കും. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കു​ര​ങ്ങു​ക​ളെ കെ​ണി​വ​ച്ച് പി​ടി​ച്ച് ഉ​ള്‍​ക്കാ​ടു​ക​ളി​ല്‍ തു​റ​ന്ന് വി​ടു​ന്ന​തി​നും കാ​ട്ടാ​ന​ക​ളും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളും മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. കോ​ട്ട​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ച് വ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ല​ക്‌​സ് നെ​ടി​യ​കാ​ല​യി​ല്‍, പി. ​പ​ത്മാ​വ​തി, ടി. ​അ​ബ്ദു​ള്‍ ഖാ​ദ​ര്‍, അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ശി​വ​ന്‍, ജോ​സ​ഫ് വ​ര്‍​ക്കി, സി​ബി​ച്ച​ന്‍ പു​ളി​ങ്കാ​ല, കെ.​ആ​ര്‍. വി​നു, ബി​ന്‍​സി ജെ​യി​ന്‍, ജെ​സി ചാ​ക്കോ, മോ​ന്‍​സി ജോ​യ്, ശ്രീ​ജ രാ​മ​ച​ന്ദ്ര​ന്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഷ്റ​ഫ്, ബി.​എ​സ്. വി​നോ​ദ് കു​മാ​ര്‍, ജി.​എ. ജി​തി​ന്‍, കെ.​വി. അ​രു​ണ്‍, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ര​മേ​ശ്കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.