പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Thursday, September 23, 2021 1:12 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് നീ​ലേ​ശ്വ​ര​ത്ത് മി​നി​സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​നു വേ​ണ്ടി സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. നീ​ലേ​ശ്വ​രം വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​ണി​യു​ക. പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ച്ച് ഡി​സൈ​ന്‍ ഉ​ണ്ടാ​ക്കി സ​ര്‍​ക്കാ​രി​നു സ​മ​ര്‍​പ്പി​ക്കും. അ​നു​മ​തി ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും.
പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട വി​ഭാ​ഗം അ​സി. എ​ൻ​ജി​നി​യ​ര്‍ സി. ​ബി​ജു, ഓ​വ​ര്‍​സി​യ​ര്‍ വി​ക്ടോ​റി​യ, ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ അ​സി. എ​ൻ​ജി​നി​യ​ര്‍ ബാ​ബു ചീ​ക്കോ​ത്ത്, ജി​തേ​ഷ്ബാ​ബു, പി.​കെ. ജിം​ന എ​ന്നി​വ​രാ​ണ് സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി. ശാ​ന്ത, വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ പി.​പി.​മു​ഹ​മ്മ​ദ്‌​റാ​ഫി, മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​പി. ര​വീ​ന്ദ്ര​ന്‍, നീ​ലേ​ശ്വ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ടി. ​രാ​ജേ​ഷ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.