ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി 11.47 കോ​ടി​യു​ടെ കു​ടി​വെ​ള്ള-​ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍
Thursday, September 23, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച 11.47 കോ​ടി രൂ​പ​യു​ടെ ജ​ല​സേ​ച​ന-​കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ജി​ല്ല​യി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​ത്തൂ​ര്‍ പു​ഴ​യ്ക്ക് കു​റു​കെ കാ​പ്പു​ങ്ക​ര​യി​ല്‍ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് നി​ര്‍​മി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും വ​ലു​ത്. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്.
ജി​ല്ല​യി​ല്‍ ജ​ല​സേ​ച​ന​ത്തി​നാ​യി ചെ​ക്ക് ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ളി​ല്‍ 13 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ദേ​വ​ഗി​രി കോ​ള​നി​ക്ക​ടു​ത്ത് മൈ​ക്ക​യ​ത്ത് കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി തോ​ടി​ന് കു​റു​കെ ട്രാ​ക്ട​ര്‍​വേ​യോ​ടു കൂ​ടി​യ ത​ട​യ​ണ നി​ര്‍​മാ​ണം, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ഉ​ളു​വാ​റി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ക​ര​ണി അ​രി​ത്ത​ളം തോ​ടി​നു കു​റു​കെ അ​രി​ത്ത​ള​ത്ത് വി​സി​ബി കം ​ട്രാ​ക്ട​ര്‍​വേ നി​ര്‍​മാ​ണം, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പ​ങ്ങാ​നം കൂ​ട്ട​മ​ല​ത്തോ​ടി​ന് കു​റു​കെ വി​സി​ബി കം ​ബ്രി​ഡ്ജ് നി​ര്‍​മാ​ണം, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​രി​പ്പൂ​ര്‍ മാ​ത്തി​ല്‍ റോ​ഡ് വി​സി​ബി കം ​ബ്രി​ഡ്ജ് നി​ര്‍​മാ​ണം, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പ​ച്ചാ​ല്‍-​ക​ട​യ​മ​ങ്ക​ലം വി​സി​ബി നി​ര്‍​മാ​ണം, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ടാ​ങ്കോ​ട് കോ​യാ​മ്പു​റ​ത്ത് ഉ​പ്പു​വെ​ള്ള പ്ര​തി​രോ​ധ ത​ട​യ​ണ നി​ര്‍​മാ​ണം, പോ​ലീ​സ് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ജ​ല​സം​ര​ക്ഷ​ണ സം​വി​ധാ​നം, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ മ​ധു​ര​ക്കോ​ട്ട് വി​സി​ബി ന​വീ​ക​ര​ണം, അ​ഗ്രോ​സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ ശാ​ക്തീ​ക​ര​ണ​വും യ​ന്ത്ര​വ​ത്ക​ര​ണ​വും സ​പ്പോ​ര്‍​ട്ട് സ​ര്‍​വീ​സും കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ആ​രി​ക്കാ​ടി-​കു​മ്പോ​ലി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ കു​ടി​വെ​ള്ള-​ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ പൂ​ര്‍​ത്തി​യാ​യ​ത്.
കു​ടി​വെ​ള്ള- ജ​ല​സേ​ച​ന വി​ഭാ​ഗ​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​ത് 16.13 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​കു​ന്ന കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും വ​ലു​ത്. എ​ട്ടു കോ​ടി രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​മാ​ണ് കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.