അ​ണി​യ​റ​യി​ല്‍ വ​ലി​യ സ്വ​പ്‌​ന​ങ്ങ​ള്‍; പ്രാ​യോ​ഗി​ക​ത​യി​ല്‍ സം​ശ​യം
Thursday, September 23, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വ​ളം-​ബേ​ക്ക​ല്‍ സം​സ്ഥാ​ന ജ​ല​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത് വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍. ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ജ​ല​പാ​ത​യു​ടെ നി​ര്‍​മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി നി​ല​വി​ലു​ള്ള ജ​ല​മാ​ര്‍​ഗ​ങ്ങ​ള്‍ വീ​തി​കൂ​ട്ടു​ന്ന​തും പു​ഴ​ക​ള്‍ സം​യോ​ജി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​ത​ല സ​ര്‍​വേ തു​ട​ങ്ങി​യ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല​ട​ക്കം വ്യാ​പ​ക​മാ​യ എ​തി​ര്‍​പ്പു​ക​ളാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്.
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ആ​കാ​ശ സ​ര്‍​വേ മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം മു​ത​ല്‍ ചി​ത്താ​രി​പ്പു​ഴ വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ പാ​ത​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്ന​ത്. ക​വ്വാ​യി​ക്കാ​യ​ലും നീ​ലേ​ശ്വ​രം പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​പ്പു​റം വ​രെ ഇ​പ്പോ​ള്‍​ത​ന്നെ ജ​ല​പാ​ത നി​ല​വി​ലു​ള്ള​താ​ണ്. ചി​ത്താ​രി​യി​ല്‍​നി​ന്നും ബേ​ക്ക​ലി​ലേ​ക്കു​ള്ള ചെ​റി​യ ദൂ​ര​വും ഇ​പ്പോ​ള്‍​ത​ന്നെ ജ​ലാ​ശ​യ​ങ്ങ​ള്‍ കൊ​ണ്ട് ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട​താ​ണ്.
കോ​ട്ട​പ്പു​റ​ത്തു​നി​ന്നും ചി​ത്താ​രി​യി​ലെ പ​ഴ​യ പാ​ലം വ​രെ​യു​ള്ള ജ​ല​പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി സി​യാ​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​ര​ള വാ​ട്ട​ര്‍​വേ​യ്‌​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡും നാ​റ്റ്പാ​കും ചേ​ര്‍​ന്നാ​ണ് ഡ്രോ​ണ്‍ സ​ര്‍​വേ ന​ട​ത്തി​യ​ത്. ഈ ​വ​ഴി​യി​ലു​ള്ള ചെ​റു​തോ​ടു​ക​ളെ​ല്ലാം സ​ര്‍​വേ​യി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ഏ​തെ​ല്ലാം തോ​ടു​ക​ളെ വീ​തി​കൂ​ട്ടി ബ​ന്ധി​പ്പി​ച്ചാ​ലാ​ണ് താ​ര​ത​മ്യേ​ന ചു​രു​ങ്ങി​യ ദൂ​ര​ത്തി​ലും കൂ​ടു​ത​ല്‍ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ​യും ജ​ല​പാ​ത നി​ര്‍​മി​ക്കാ​നാ​വു​ക​യെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍ ഭൂ​ത​ല സ​ര്‍​വേ കൂ​ടി പൂ​ര്‍​ത്തി​യാ​ക​ണം.
കോ​ട്ട​പ്പു​റ​ത്തു​നി​ന്നും നീ​ലേ​ശ്വ​രം പു​ഴ​യി​ലൂ​ടെ അ​ര​യി കോ​ട്ട​ക്ക​ട​വ് വ​രെ കാ​ര്യ​മാ​യ ത​ട​സ​മി​ല്ലാ​തെ പോ​കാ​നാ​കു​മെ​ന്നാ​ണ് സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പു​ഴ​യു​ടെ ആ​ഴം കൂ​ട്ടി​യാ​ല്‍ മാ​ത്രം മ​തി​യാ​കും. എ​ന്നാ​ല്‍ കോ​ട്ട​പ്പു​റ​ത്തെ മാ​ട്ടു​മ്മ​ല്‍ ന​ട​പ്പാ​ല​വും പ​ട​ന്ന​ക്കാ​ട് ക​ള​ത്തേ​ര, കൊ​വ്വ​ല്‍​സ്റ്റോ​റി​ന് സ​മീ​പം പൊ​ക്ക​നാ​യി, അ​ര​യി കോ​ട്ട​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തൂ​ക്കു​പാ​ല​ങ്ങ​ളും പൊ​ളി​ച്ചു​പ​ണി​യേ​ണ്ടി​വ​രും. ജ​ല​പാ​ത പ്രാ​വ​ര്‍​ത്തി​ക​മാ​ക​ണ​മെ​ങ്കി​ല്‍ ജ​ലോ​പ​രി​ത​ല​ത്തി​ല്‍​നി​ന്നും ആ​റു മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ യാ​തൊ​രു​വി​ധ നി​ര്‍​മി​തി​ക​ളും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് കാ​ര​ണം. ഇ​വ​യ്ക്ക് പ​ക​രം സാ​മാ​ന്യം ഉ​യ​ര​ത്തി​ല്‍ റോ​ഡ് പാ​ല​ങ്ങ​ള്‍ ത​ന്നെ നി​ര്‍​മി​ക്ക​പ്പെ​ടു​ന്ന​ത് അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ക​സ​ന​സാ​ധ്യ​ത​ക​ള്‍ തു​റ​ക്കും. പ​ട​ന്ന​ക്കാ​ട് ന​മ്പ്യാ​ര്‍​ക്കാ​ല്‍ അ​ണ​ക്കെ​ട്ട് ജ​ല​പാ​ത​യ്ക്ക് ത​ട​സ​മാ​കാ​തി​രി​ക്കാ​ന്‍ അ​ടു​ത്തു​ള്ള ചെ​റു​തോ​ടി​ന് വീ​തി​കൂ​ട്ടി ഡൈ​വേ​ര്‍​ഷ​ന്‍ ക​നാ​ല്‍ നി​ര്‍​മി​ക്കാ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഈ ​ക​നാ​ലി​ലൂ​ടെ​യാ​യി​രി​ക്കും ജ​ല​പാ​ത അ​ര​യി ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക.
അ​ര​യി കോ​ട്ട​ക്ക​ട​വി​ല്‍​നി​ന്നും ചി​ത്താ​രി വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ല​വി​ല്‍ വീ​തി​യു​ള്ള പു​ഴ​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ല്‍ കൈ​ത്തോ​ടു​ക​ള്‍​ക്ക് വീ​തി കൂ​ട്ടി ക​നാ​ല്‍ നി​ര്‍​മി​ക്കേ​ണ്ടി​വ​രും. അ​ര​യി​യി​ല്‍​നി​ന്നും തോ​യ​മ്മ​ല്‍-​കാ​രാ​ട്ടു​വ​യ​ല്‍-​അ​തി​യാ​മ്പൂ​ര്‍-​കി​ഴ​ക്കും​ക​ര-​വെ​ള്ളി​ക്കോ​ത്ത് വ​ഴി മ​ഡി​യ​നി​ലെ​ത്തി സാ​മാ​ന്യം വീ​തി​യു​ള്ള മ​ഡി​യ​ന്‍ തോ​ട് വ​ഴി ചി​ത്താ​രി​പ്പു​ഴ​യി​ലെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വ​യ​ലു​ക​ള്‍​ക്ക് ന​ടു​വി​ലൂ​ടെ ഒ​ഴു​കു​ന്ന കൈ​ത്തോ​ടു​ക​ള്‍​ക്ക് വീ​തി​കൂ​ട്ടി ക​നാ​ല്‍ നി​ര്‍​മി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി വ​യ​ലു​ക​ള്‍​ക്കു ന​ടു​വി​ലൂ​ടെ മാ​ത്രം ക​ട​ന്നു​പോ​കു​ന്ന​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക​മാ​യ എ​തി​ര്‍​പ്പു​ക​ളും ഒ​ഴി​വാ​ക്കാ​നാ​കും. പു​ഴ​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് വ​യ​ലു​ക​ള്‍​ക്കു ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ല​പാ​ത ജ​ല​സേ​ച​ന​സൗ​ക​ര്യ​ത്തി​നും നാ​ട്ടു​കാ​ഴ്ച​ക​ളു​ടെ ഭം​ഗി​കൊ​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും സ​ഹാ​യ​ക​മാ​വു​ക​യും ചെ​യ്യും.
അ​തേ​സ​മ​യം തോ​യ​മ്മ​ലി​ല്‍​നി​ന്നും കാ​രാ​ട്ടു​വ​യ​ലി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് പ്ര​ധാ​ന ക​ട​മ്പ​യാ​യി മു​ന്നി​ലു​ള്ള​ത്. ദേ​ശീ​യ​പാ​ത​യ്ക്കു കു​റു​കെ ക​നാ​ലും അ​തി​ന് പാ​ല​വു​മൊ​ക്കെ നി​ര്‍​മി​ക്ക​ണ​മെ​ങ്കി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങേ​ണ്ടി​വ​രും. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് അ​തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​യും വ​രും. ജ​ല​പാ​ത​യു​ടെ ഭൂ​ത​ല സ​ര്‍​വേ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മേ അ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​കൂ.
യാ​ത്രാ​സൗ​ക​ര്യ​ത്തേ​ക്കാ​ളു​പ​രി വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​മാ​ണ് ജ​ല​പാ​ത​യു​ടെ മു​ഖ്യ ല​ക്ഷ്യം. ന​മ്പ്യാ​ര്‍​ക്കാ​ല്‍ അ​ണ​ക്കെ​ട്ടി​നും ഇ​വി​ടെ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ഡൈ​വേ​ര്‍​ഷ​ന്‍ ക​നാ​ലി​നും അ​നു​ബ​ന്ധ​മാ​യി ജ​ല​വി​നോ​ദ പാ​ര്‍​ക്ക് നി​ര്‍​മി​ക്കാ​നും ഉ​ദേ​ശി​ക്കു​ന്നു​ണ്ട്. ജ​ല​പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ബോ​ട്ട് ജെ​ട്ടി​ക​ളും വ​രും. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ഇ​തെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യാ​ല്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റും. പ്രാ​യോ​ഗി​ക ത​ല​ത്തി​ല്‍ ഇ​ത് എ​ത്ര​ക​ണ്ട് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നാ​കു​മെ​ന്ന സം​ശ​യം മാ​ത്ര​മാ​ണ് ബാ​ക്കി​നി​ല്‍​ക്കു​ന്ന​ത്.