കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ ടി​ക്ക​റ്റ് റാ​ക്കും പ​ണ​മ​ട​ങ്ങി​യ ബാ​ഗും മോ​ഷ​ണം പോ​യി
Wednesday, September 22, 2021 1:25 AM IST
ചെ​റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ ടി​ക്ക​റ്റ് റാ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും പ​ണ​മ​ട​ങ്ങി​യ ബാ​ഗും മോ​ഷ​ണം പോ​യി. മൂ​വാ​റ്റു​പു​ഴ -ചെ​റു​പു​ഴ- കൊ​ന്ന​ക്കാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലെ ക​ണ്ട​ക്ട​റു​ടെ ബാ​ഗാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ചെ​റു​പു​ഴ​യി​ൽ നി​ന്നു​മാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്‌. ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ചെ​റു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ചാ​യ കു​ടി​ക്കാ​ൻ പോ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ബാ​ഗ് മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൊ​ന്ന​ക്കാ​ടെ​ത്തി ബാ​ഗ് എ​ടു​ക്കാ​ൻ നോ​ക്കി‍​യ​പ്പോ​ഴാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ടി​ക്ക​റ്റ് റാ​ക്ക്, പ​ഴ്സ്, എ​ടി​എം കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു.
ക​ണ്ട​ക്ട​ർ സി​ബി തോ​മ​സും ഡ്രൈ​വ​ർ കെ.​കെ. ജോ​മോ​നും ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.