നാ​ല് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി
Tuesday, September 21, 2021 1:45 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​തി​വാ​ര ഇ​ൻ​ഫെ​ക്ഷ​ൻ ജ​ന​സം​ഖ്യാ അ​നു​പാ​തം (ഡ​ബ്ല്യു​ഐ​പി​ആ​ർ) 10ന് ​മു​ക​ളി​ലു​ള്ള നാ​ല് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് (ഡ​ബ്ല്യു​ഐ​പി​ആ​ർ 40), ഏ​ഴ് (15.56), 15 (11.25) വാ​ർ​ഡു​ക​ളും വെ​സ്റ്റ് എ​ളേ​രി​യി​ലെ 11-ാം വാ​ർ​ഡും (11.25) സെ​പ്റ്റം​ബ​ർ 27 വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ത്ത​ര​വി​റ​ക്കി. ന​ഗ​ര​സ​ഭ​ക​ളി​ൽ ഡ​ബ്ല്യു​ഐ​പി​ആ​ർ പ​ത്തി​ന് മു​ക​ളി​ലി​ല്ല.
സെ​പ്റ്റം​ബ​ർ 13 ആ​റ് മു​ത​ൽ 19 വ​രെ​യു​ള്ള ക​ണ​ക്കാ​ണ് പ​രി​ഗ​ണി​ച്ച​ത്. മൈ​ക്രോ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ൾ: ക​ള്ളാ​ർ: വാ​ർ​ഡ് എ​ട്ട്, ഒ​ക്ലാ​വ് ട്രൈ​ബ​ൽ കോ​ള​നി, മ​ധൂ​ർ: വാ​ർ​ഡ് എ​ട്ട്, ഉ​ദ​യ​ഗി​രി, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ: വാ​ർ​ഡ് അ​ഞ്ച്, ആ​ലി​ങ്കീ​ൽ, പ​ട​ന്ന: വാ​ർ​ഡ് എ​ട്ട്, ത​ടി​യ​ൻ കൊ​വ്വ​ൽ, പു​ല്ലൂ​ർ-​പെ​രി​യ: വാ​ർ​ഡ് നാ​ല്, അ​ള്ള​റ​ണ്ട, എ​ട്ട്, മീ​ങ്ങോ​ത്ത്.