ലൈ​ഫ് മി​ഷ​ന്‍: ജി​ല്ല​യി​ല്‍ 458 വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Sunday, September 19, 2021 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 458 വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ന്നു. 38 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 404 വീ​ടു​ക​ളും പി​എം​എ​വൈ ന​ഗ​ര​വി​ഭാ​ഗ​ത്തി​ല്‍ 54 വീ​ടു​ക​ളു​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.
അ​ജാ​നൂ​ര്‍-16, ബ​ദി​യ​ഡു​ക്ക-15, ബേ​ഡ​ഡു​ക്ക-7, ബെ​ള്ളൂ​ര്‍-8, ചെ​മ്മ​നാ​ട്-25, ചെ​ങ്ക​ള-3, ചെ​റു​വ​ത്തൂ​ര്‍-19, ഈ​സ്റ്റ് എ​ളേ​രി-17, എ​ന്‍​മ​ക​ജെ-17, കാ​റ​ഡു​ക്ക-27, കോ​ടോം​ബേ​ളൂ​ര്‍-9, കും​ബ​ഡാ​ജെ-7, കു​മ്പ​ള-5, കു​റ്റി​ക്കോ​ല്‍-9, മ​ടി​ക്കൈ-5, മം​ഗ​ല്‍​പാ​ടി -9, മ​ഞ്ചേ​ശ്വ​രം-2, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍-7, മു​ളി​യാ​ര്‍-33, പ​ട​ന്ന-11, പൈ​വ​ളി​ഗെ-23, പ​ള്ളി​ക്ക​ര-24, പ​ന​ത്ത​ടി-16, പി​ലി​ക്കോ​ട്-2, പു​ല്ലൂ​ര്‍​പെ​രി​യ-34, പു​ത്തി​ഗെ-14, തൃ​ക്ക​രി​പ്പൂ​ര്‍-3, ഉ​ദു​മ-29, വ​ലി​യ​പ​റ​മ്പ്-2, വോ​ര്‍​ക്കാ​ടി-6 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ എ​ണ്ണം. ലൈ​ഫ് പി​എം​എ​വൈ ന​ഗ​ര​വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ 27 വീ​ടു​ക​ളും കാ​ഞ്ഞ​ങ്ങാ​ട്ട് 11 വീ​ടു​ക​ളും നീ​ലേ​ശ്വ​ര​ത്ത് 16 വീ​ടു​ക​ളും പൂ​ര്‍​ത്തി​യാ​ക്കി.
ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യ​ത് 9,727 വീ​ടു​ക​ളാ​ണ്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത വീ​ടു​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി​യ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 2,876 വീ​ടു​ക​ളും സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള​തും ഭ​വ​ന​ര​ഹി​ത​രു​മാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ക്കാ​ന്‍ ധ​ന​സ​ഹാ​യം ന​ല്‍​കി​യ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 3,50 വീ​ടു​ക​ളും ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി​യ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ 416 വീ​ടു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, ഫി​ഷ​റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി യ​ഥാ​ക്ര​മം 623, 25, 80 വീ​ടു​ക​ളും ഇ​വ​യു​ടെ അ​ഡീ​ഷ​ണ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട 10 വീ​ടു​ക​ളും ലൈ​ഫ് പി​എം​എ​വൈ ന​ഗ​ര​വി​ഭാ​ഗ​ത്തി​ല്‍ 1,605 വീ​ടു​ക​ളും പി​എം​എ​വൈ ഗ്രാ​മീ​ണി​ല്‍ 642 വീ​ടു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.