തൃ​ക്ക​രി​പ്പൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്കി​ന്‍റെ ക​ര​നെ​ല്‍​ക്കൃ​ഷി വി​ള​വെ​ടു​ത്തു
Saturday, September 18, 2021 1:22 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: തൃ​ക്ക​രി​പ്പൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്കി​ന്‍റെ മു​ഖ്യ​ശാ​ഖ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള 60 സെ​ന്‍റ് സ്ഥ​ല​ത്ത് ന​ട​ത്തി​യ ക​ര​നെ​ല്‍​ക്കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ണ്ണൂ​റാ​ന്‍, ജീ​ര​ക​ശാ​ല ഇ​ന​ങ്ങ​ളാ​ണ് വി​ള​വി​റ​ക്കി​യ​ത്. ച​ട​ങ്ങി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​ര​വി​ന്ദ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് പി. ​ഗീ​ത, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. വി​ജ​യ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​ശ​ശി, ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ടി. ​ധ​ന​ഞ്ജ​യ​ന്‍, സി. ​സേ​തു​മാ​ധ​വ​ന്‍, ഇ.​വി. ഗ​ണേ​ശ​ന്‍, കെ. ​പ​ത്മ​നാ​ഭ​ന്‍, വി. ​ജ​യ​രാ​ജ​ന്‍, എം. ​ഷാ​ജി, കെ.​യു. രാ​മ​ദാ​സ്, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ. ​പ​വി​ത്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.