ബൈ​ക്കപകടത്തിൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, September 16, 2021 9:47 PM IST
ഉ​പ്പ​ള: ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ന​യാ​ബ​സാ​ര്‍ ചെ​റു​ഗോ​ളി​യി​ലെ ര​വീ​ന്ദ്ര​ന്‍-ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ച്ചി​ന്‍ (28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​ന് നാ​യ്ക്കാ​പ്പി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​മ്പ​ള​യി​ലെ മു​ത്തൂ​റ്റ് മൈ​ക്രോ ഫി​നാ​ന്‍​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.