ഉ​ദു​മ​യി​ല്‍ മാ​രി​ടൈം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും: മ​ന്ത്രി
Wednesday, August 4, 2021 1:06 AM IST
ഉ​ദു​മ: ഉ​ദു​മ​യി​ല്‍ മാ​രി​ടൈം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ക്കു​മെ​ന്ന് തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഉ​ദു​മ, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി നൂ​റു ക​ണ​ക്കി​ന് ക​പ്പ​ല്‍ ജോ​ലി​ക്കാ​രു​ണ്ട്. ഇ​വ​രെ​ല്ലാം മു​ബൈ​യി​ലും കൊ​ച്ചി​യി​ലും നി​ന്നാ​ണ് കോ​ഴ്സു​ക​ളും പ​രി​ശീ​ല​ന​വും പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ജി​ല്ല​യി​ല്‍ ത​ന്നെ കോ​ഴ്സ് ആ​രം​ഭി​ച്ചാ​ല്‍ ചെ​റി​യ ചെ​ല​വി​ല്‍ കൂ​ടു​ത​ലാ​ളു​ക​ള്‍​ക്ക് പ​ഠ​നം ന​ട​ത്താ​നാ​കു​മെ​ന്ന് സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​യ്ക്കി​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. നേ​ര​ത്തേ താ​ന്‍ മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ ആ​യി​രി​ക്കെ ഉ​പ്പ​ള​യി​ല്‍ മാ​രി​ടൈം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ച്ചി​രു​ന്നു. ബ​ന്തി​യോ​ട് വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ പ​ഠ​നം ആ​രം​ഭി​ച്ച സ്ഥാ​പ​നം ര​ണ്ട് ബാ​ച്ച് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം തൃ​ശൂ​രി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​ന്ന് ജി​ല്ല​യ്ക്ക് ന​ഷ്ട​മാ​യ സ്ഥാ​പ​നം ഉ​ദു​മ​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സി.​എ​ച്ച്.​കു​ഞ്ഞ​മ്പു ഉ​ന്ന​യി​ച്ച​ത്.