ക​രു​ത​ലാ​യി സ​ഹ​ജീ​വ​നം സ​ഹാ​യ കേ​ന്ദ്രം തു​റ​ന്നു
Wednesday, August 4, 2021 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ഡൗ​ണി​ല്‍ വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ക​രു​ത​ലാ​യി ജി​ല്ല​യി​ല്‍ സ​ഹ​ജീ​വ​നം ഭി​ന്ന​ശേ​ഷി സ​ഹാ​യ കേ​ന്ദ്രം തു​റ​ന്നു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ സി.​കെ ഷീ​ബ മും​താ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു.
ന​വ​ജീ​വ​ന ട്ര​സ്റ്റ്, അ​ക്ക​ര ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ​യും ആ​ക്ട് നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ലോ​ക്ക​ല്‍ ലെ​വ​ല്‍ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ബ്ലോ​ക്കു​ക​ളി​ലും സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. സൈ​ക്കോ സോ​ഷ്യ​ല്‍ കൗ​ണ്‍​സ​ലിം​ഗ്, അ​ടി​യ​ന്തര ചി​കി​ത്സാ സ​ഹാ​യ​ധ​നം, ഓ​ണ്‍​ലൈ​ന്‍ തെ​റാ​പ്പി, വി​നോ​ദ പ​രി​പാ​ടി​ക​ള്‍, സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ള്‍, സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​കും. സ്പെ​ഷല്‍ സ്‌​കൂ​ളു​ക​ള്‍, ബ​ഡ്സ് സ്‌​കൂ​ളു​ക​ള്‍, ബി​ആ​ര്‍​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ളെ ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ത​ട്ടി ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ള്‍​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ല​ഭി​ച്ചി​രു​ന്ന വി​വി​ധ ചി​കി​ത്സ​ക​ളും പ​രി​ശീ​ല​ന​ങ്ങ​ളും പോ​ലും ല​ഭി​ക്കാ​ത്ത​ത് കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം സൃ​ഷ്ടി​ച്ചി​രു​ന്നു.സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് ക​ന്ന​ഡ​യി​ല്‍ ത​യാ​റാ​ക്കി​യ പോ​സ്റ്റ​റും ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അ​സി. ഡ​യ​റ​ക്ട​ര്‍ ഹ​രി​ദാ​സ​ന്‍, വ​നി​താ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ജി​ല്ലാ ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത്ത്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ബി​ജു, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ നാ​രാ​യ​ണ, ന​വ​ജീ​വ​ന ട്ര​സ്റ്റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ല്‍, അ​ക്ക​ര ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജ​ര്‍ യാ​സി​ര്‍, എ​ല്‍​എ​ല്‍​സി ക​ണ്‍​വീ​ന​ര്‍ ബീ​ന സു​കു എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.