മി​ക​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​വാ​ര്‍​ഡു​ക​ളു​മാ​യി പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്
Wednesday, August 4, 2021 1:05 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്തെ മി​ക​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ളൊ​രു​ക്കി പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. 2001 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വു​മാ​ണ് അ​വാ​ര്‍​ഡ്. ബാ​ങ്ക് പ​രി​ധി​യി​ല്‍ നി​ന്നു​ള്ള മി​ക​ച്ച ക​ര്‍​ഷ​ക, ക​ര്‍​ഷ​ക​ന്‍ (40 വ​യ​സി​ന് മു​ക​ളി​ല്‍ ), മി​ക​ച്ച യു​വ​ക​ര്‍​ഷ​ക, യു​വ ക​ര്‍​ഷ​ക​ന്‍ ( 18 മു​ത​ല്‍ 40 വ​യ​സുവ​രെ), കു​ട്ടി ക​ര്‍​ഷ​ക​ര്‍​ക്കാ​യി ക​ര്‍​ഷ​ക തി​ല​കം, ക​ര്‍​ഷ​ക പ്ര​തി​ഭ, പ​ന​ത്ത​ടി ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത് കൃ​ഷി​യൊ​രു​ക്കി​യ മി​ക​ച്ച സം​ഘം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ക. ജേ​താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള എ​ന്‍​ട്രി​ക​ള്‍ ഓ​ഗ​സ്റ്റ് 12 ന​കം ബാ​ങ്കി​ല്‍ ല​ഭി​ച്ചി​രി​ക്ക​ണം. ക​ര്‍​ഷ​ക ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് പൂ​ടം​ക​ല്ല് ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കും. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ഹ​ക​ര​ണ സ്ഥാ​പ​നം ക​ര്‍​ഷ​ക​ര്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.