കെ​എ​സ്ആ​ര്‍​ടി​സി മ​ല​യോ​ര​മേ​ഖ​ല​യെ കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ.
Monday, August 2, 2021 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ട്രെ​യി​ന്‍ സൗ​ക​ര്യ​മു​ള്ള ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​നു പ​ക​രം പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന മ​ല​യോ​ര​മേ​ഖ​ല​യെ കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം.​വി. രാ​ജു മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത​മ​ന്ത്രി​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി.
മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ ഗു​ണം ല​ഭി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍​നി​ന്നും കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പ് 2020 ജ​നു​വ​രി​യി​ല്‍ 57 സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 32 എ​ണ്ണം മാ​ത്ര​മാ​യി കു​റ​ഞ്ഞു. പ​യ്യ​ന്നൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​ക​ളി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ഇ​ങ്ങ​നെ കു​റ​യു​ന്ന സ​ര്‍​വീ​സു​ക​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും മ​ല​യോ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ്.
കോ​വി​ഡ് നി​യ​ന്ത്ര​ണം മാ​റു​മ്പോ​ഴെ​ങ്കി​ലും സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​മ്പോ​ള്‍ ബ​ന്ധ​പ്പെ​ട്ട ബ​സു​ക​ള്‍ പൂ​ളി​ലേ​ക്കും മ​റ്റും മാ​റ്റി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യോ​ര​ജ​ന​ത​യ്ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന​തും കെ​എ​സ്ആ​ര്‍​ടി​സി​ക്ക് മി​ക​ച്ച വ​രു​മാ​നം നേ​ടി​ത്ത​ന്ന​തു​മാ​യ സ​ര്‍​വീ​സു​ക​ളാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യി അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും വ​ര്‍​ഷ​ങ്ങ​ളോ​ളം പ​ണി​പ്പെ​ട്ട് നേ​ടി​യെ​ടു​ത്ത സ​ര്‍​വീ​സു​ക​ളും ഇ​ങ്ങ​നെ അ​വ​സാ​നി​പ്പി​ച്ച​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.
കോ​വി​ഡി​ന് മു​മ്പ് ഓ​ടി​യി​രു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ എ​ല്ലാ സ​ര്‍​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും മ​ല​യോ​ര മേ​ഖ​ല​യി​ലെ പു​തി​യ റൂ​ട്ടു​ക​ളി​ലൂ​ടെ ദീ​ര്‍​ഘ ദൂ​ര​ബ​സു​ക​ള്‍ ഓ​ടി​ക്കു​ന്ന​തി​നും കെ​എ​സ്ആ​ര്‍​ടി​സി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.