നാ​ലു​വ​ര്‍​ഷ​മാ​യി​ട്ടും പ​ണി​പൂ​ര്‍​ത്തി​യാ​കാ​തെ കി​നാ​നൂ​ര്‍-​ക​രി​ന്ത​ള​ത്തെ ഗ്യാ​സ് ശ്മ​ശാ​നം
Monday, August 2, 2021 1:04 AM IST
ക​രി​ന്ത​ളം: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് 2018-19 ലെ ​വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ചാ​യ്യോം ചൂ​രി​പ്പാ​റ​യി​ല്‍ നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച ഗ്യാ​സ് ശ്മ​ശാ​നം നാ​ലു​വ​ര്‍​ഷ​മാ​യി​ട്ടും പ​ണി​പൂ​ര്‍​ത്തി​യാ​കാ​തെ നോ​ക്കു​കു​ത്തി​യാ​കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഗ്യാ​സ് ശ്മ​ശാ​നം നി​ര്‍​മി​ച്ച​ത്.

സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​തി​നു​ശേ​ഷം നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച ശ്മ​ശാ​ന​ങ്ങ​ള്‍ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് തു​റ​ന്നു​കൊ​ടു​ത്ത ഈ​സ്റ്റ് എ​ളേ​രി ക​ടു​മേ​നി​യി​ലെ ഗ്യാ​സ് ശ്മ​ശാ​ന​ത്തെ​യാ​ണ് ഇ​പ്പോ​ള്‍ ഈ ​പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു​ള്ള​വ​രും ആ​ശ്ര​യി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ നി​ർ​മാ​ണ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

ഇ​വി​ടെ​മാ​ത്രം നാ​ല് വ​ര്‍​ഷ​മാ​യി​ട്ടും പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ക​ഴി​വു​കേ​ടാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സ​മീ​പ​കാ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ട്ടേ​റെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കാ​ന്‍ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്യാ​സ് ശ്മ​ശാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നു. ഏ​താ​നും കോ​വി​ഡ് ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ട്ടു​വ​ള​പ്പി​ല്‍​ത്ത​ന്നെ സം​സ്‌​ക​രി​ക്കേ​ണ്ടി​യും വ​ന്നി​രു​ന്നു.

ഏ​റെ വി​സ്തൃ​തി​യു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ ഗ്യാ​സ് ശ്മ​ശാ​നം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍​ത്ത​ന്നെ എ​ല്ലാ​വ​ര്‍​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​വാ​ശി​മൂ​ല​മാ​ണ് ഇ​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ര​റ്റ​ത്ത് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന ചാ​യ്യോ​ത്ത് സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റേ അ​റ്റ​ത്ത് വെ​ള്ള​രി​ക്കു​ണ്ട് ഭാ​ഗ​ത്തെ വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നും 25 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​വി​ടെ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.

ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കു​ന്ന കാ​ര്യം പ​റ​യു​മ്പോ​ള്‍ ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു.

ഇ​നി​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.