ബാ​ങ്ക് സാ​യാ​ഹ്ന ശാ​ഖ​ക​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം: കെ​സി​ഇ​എ​ഫ്
Sunday, August 1, 2021 1:07 AM IST
ചെ​റു​വ​ത്തൂ​ര്‍: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി ​സോ​ണാ​യി മാ​റു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​മ്പോ​ള്‍ സാ​യാ​ഹ്ന ശാ​ഖ​ക​ളു​ടെ സ​മ​യ​ക്ര​മം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​യാ​ഹ്ന​ശാ​ഖ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ​യാ​ക്കു​ന്ന ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും സാ​യാ​ഹ്ന​ശാ​ഖ​ക​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല് മ​ണി​ക്കൂ​റെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.