ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി കോ​ർ​പ​റേ​ഷ​ൻ
Sunday, August 1, 2021 1:06 AM IST
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി സ്റ്റി​ക്ക​ർ പ​തി​ച്ച് ഫൈ​ൻ ഈ​ടാ​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ക്രെ​യി​ൻ റി​ക്ക​വ​റി വെ​ഹി​ക്കി​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു. എ​കെ​ജി ഹോ​സ്പി​റ്റ​ലി​നു പി​റ​കു​വ​ശ​ത്തു​ള്ള ത​ളാ​പ്പ് സ്പി​ന്നിം​ഗ് മി​ൽ റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. നി​ല​വി​ൽ വ​ൺ​വേ റോ​ഡാ​യ പാ​മ്പ​ൻ മാ​ധ​വ​ൻ-​എ​കെ​ജി ആ​ശു​പ​ത്രി റോ​ഡി​ൽ ലൈ​റ്റ് വെ​ഹി​ക്കി​ൾ വാ​ഹ​ന​ങ്ങ​ൾ​ എതിർ ദിശയിൽ നിന്ന് അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
ഡി​വൈ​ഡ​റു​ക​ൾ​ക്ക് പെ​യി​ന്‍റ​ടി​ച്ച് റി​ഫ്ല​ക്ട​ർ വ​യ്ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്തെ ജം​ഗ്ഷ​നി​ൽ മി​നി ട്രാ​ഫി​ക് ഐ​ല​ൻ​ഡ് സ്ഥാ​പി​ക്കും. ഫോ​ർ​ട്ട് റോ​ഡി​ലെ എ​സ്ബി​ഐ​ക്ക് സ​മീ​പ​ത്തു​നി​ന്ന് പ്ര​ഭാ​ത് റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യി​ൽ എ​തി​ർ​വ​ശ​ത്തേ​ക്ക് ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് റൗ​ണ്ട് എ​ബൗ​ട്ട് രീ​തി ന​ട​പ്പാ​ക്കും. താ​ഴെ​ചൊ​വ്വ തെ​ഴു​ക്കി​ൽ​പീ​ടി​ക ബ​സ് സ്റ്റോ​പ്പ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​ത്തേ​ക്ക് മാ​റ്റും. ന​ഗ​ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത കാ​മ​റ​ക​ൾ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം കാ​മ​റ​ക​ൾ മാ​റ്റി സ്ഥാ​പി​ക്കും.