ഉ​ദു​മ പീ​ഡ​നക്കേസി​ല്‍ ഒ​രാ​ള്‍ക്കൂടി അ​റ​സ്റ്റി​ല്‍
Monday, July 26, 2021 1:11 AM IST
ഉ​ദു​മ: ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഉ​ദു​മ സ്വ​ദേ​ശി അ​ബ്ദു​ൽ ഗ​ഫൂ​റി​നെ​യാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭ​ർ​ത്താ​വ് നാ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രു​മാ​യ ഇ​രു​പ​തി​ലേ​റെ​പേ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ബേ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വ​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് പു​റ​ത്തു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​സ് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.
അ​ബ്ദു​ൽ ഗ​ഫൂ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ ര​ണ്ടു​പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക​ളെ​ല്ലാം ഗ​ൾ​ഫി​ലാ​ണ്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് ലു​ക്ഔ​ട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.