അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ലി​റ​ങ്ങി​യ മു​പ്പ​തി​ലേ​റെ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി
Sunday, July 25, 2021 1:46 AM IST
പി​ലി​ക്കോ​ട്: തൃ​ക്ക​രി​പ്പൂ​ര്‍, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് റോ​ഡി​ലി​റ​ങ്ങി​യ മു​പ്പ​തി​ലേ​റെ വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ തു​റ​ന്ന നാ​ല് ക​ട​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ട​പ്പി​ച്ചു. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ല്‍ ക​രു​ത​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
‌വ്യാ​പാ​രി​ക​ളും, സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഓ​ട്ടോ-​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രും നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണ​മെ​ന്നും ച​ന്തേ​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു.