28 മു​ത​ല്‍ നീ​ലേ​ശ്വ​ര​ത്ത് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സാ​ക്ഷ്യ​പ​ത്രം നി​ര്‍​ബ​ന്ധം
Sunday, July 25, 2021 1:45 AM IST
നീ​ലേ​ശ്വ​രം: കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ര്‍​ട്ടോ ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മോ ഇ​ല്ലാ​തെ 28 മു​ത​ല്‍ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നോ ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ തൊ​ഴി​ല്‍ എ​ടു​ക്കു​ന്ന​തി​നോ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി. ശാ​ന്ത അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ നീ​ലേ​ശ്വ​രം വ്യാ​പാ​ര​ഭ​വ​നി​ല്‍ മെ​ഗാ ക്യാ​മ്പ് ന​ട​ത്തും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി​ക​ള്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 600 ഓ​ളം പേ​ര്‍​ക്കു​ള്ള പ​രി​ശോ​ധ​നാ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.