മൂ​ന്ന് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു
Saturday, July 24, 2021 1:15 AM IST
പി​ലി​ക്കോ​ട്: മ​ടി​വ​യ​ലി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ശ​രീ​രം ത​ള​ർ​ന്നു കി​ട​പ്പി​ലാ​യ പ​ത്താ​ന​ത്ത് കു​ഞ്ഞ​മ്പു​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭാ​ര്യ ജാ​ന​കി, സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​ന്നൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ്, പ​യ്യ​ന്നൂ​ർ ക​ണ്ട​ങ്കാ​ളി​യി​ലെ അ​നി​ൽ എ​ന്നി​വ​രെ​യാ​ണ്‌ ഹൊ​സ്ദു​ർ​ഗ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന​ലെ മൂ​ന്ന് പ്ര​തി​ക​ളെ​യും പി​ലി​ക്കോ​ട് മ​ടി​വ​യ​ലി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ സ​മ​യം കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞ​മ്പു കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. ക​ട്ടി​ലി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വൃ​ദ്ധ​നെ ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ജേ​ഷാ​ണ് ക​ഴു​ത്ത് ഞെ​രി​ച്ച​തെ​ന്ന്‌ പോ​ലീ​സി​നോ​ട്‌ സ​മ്മ​തി​ച്ചു. ഇ​യാ​ളു​ടെ കൈ​യ്യി​ലെ സ്റ്റീ​ൽ വ​ള കൊ​ണ്ട് കു​ഞ്ഞ​മ്പു​വി​ന് മു​ഖ​ത്ത് മു​റി​വേ​റ്റി​രു​ന്നു. ചെ​വി​യി​ൽ​നി​ന്നും മൂ​ക്കി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ക​ട്ടി​ലി​ലും നി​ല​ത്തു​മു​ണ്ടാ​യി​രു​ന്ന ര​ക്തം ക​ഴു​കി തെ​ളി​വ് ന​ശി​പ്പി​ക്കാ​നും ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി.
മ​രി​ച്ച​യാ​ൾ ധ​രി​ച്ച ര​ക്ത​ക്ക​റ പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ, ഊ​രി​യെ​റി​ഞ്ഞ വ​ള എ​ന്നി​വ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.​അ​സു​ഖ ബാ​ധി​ത​നാ​യ ഇ​യാ​ളെ പ​രി​ച​രി​ക്കു​ന്ന​തി​ലു​ള്ള പ്ര​യാ​സ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു​മാ​സ​മാ​യി ത​ള​ർ​വാ​തം വ​ന്ന് കി​ട​പ്പി​ലാ​യ​തും, നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തും​മൂ​ലം ശ​ല്യം ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭാ​ര്യ ജാ​ന​കി മ​റ്റ് പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.