സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് സ​മാ​ശ്വാ​സ സ​ഹാ​യ​ധ​നം ന​ല്‍​കി​ത്തു​ട​ങ്ങി
Saturday, July 24, 2021 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളാ​യ​രു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​മാ​ശ്വാ​സ നി​ധി പ​ദ്ധ​തി​യി​ല്‍ നി​ന്ന​നു​വ​ദി​ച്ച തു​ക ജി​ല്ല​യി​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളാ​യ 916 പേ​ര്‍​ക്കാ​യി 1,88,55,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 10,000 രൂ​പ മു​ത​ല്‍ 50,000 രൂ​പ വ​രെ​യാ​ണ് സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ. ​ര​മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ 338 പേ​ര്‍​ക്കാ​യി 68,20,000 രൂ​പ​യും വെ​ള്ള​രി​ക്കു​ണ്ടി​ല്‍ 274 പേ​ര്‍​ക്കാ​യി 59,70,000 രൂ​പ​യും കാ​സ​ര്‍​ഗോ​ഡ് 204 പേ​ര്‍​ക്കാ​യി 39,55,000 രൂ​പ​യും മ​ഞ്ചേ​ശ്വ​ര​ത്ത് 99 പേ​ര്‍​ക്കാ​യി 21,10,000 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

കാ​സ​ര്‍​ഗോ​ഡ് സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. ജ​യാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​യി. അ​സി. ര​ജി​സ്ട്രാ​ര്‍​മാ​രാ​യ എം. ​അ​ന​ന്ത​ന്‍, എ. ​ര​വീ​ന്ദ്ര, അ​സി. ഡ​യ​ര​ക്ട​ര്‍ എ. ​ജ​യ​ച​ന്ദ്ര​ന്‍, സ​ഹ​ക​ര​ണ സം​ഘം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.