മ​ല​യോ​ര മേ​ഖ​ല​യും ക​വ​ര്‍​ച്ചാ​ഭീ​തി​യി​ല്‍
Saturday, July 24, 2021 1:15 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ലോ​ക്ഡൗ​ണ്‍ സൃ​ഷ്ടി​ച്ച സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​നൊ​പ്പം മ​ഴ​യു​ടെ മ​റ കൂ​ടി​യാ​യ​തോ​ടെ മ​ല​യോ​ര​ത്തും ക​വ​ര്‍​ച്ച​ക്കാ​രു​ടെ ശ​ല്യം പെ​രു​കു​ന്നു. മ​ണ്ഡ​പ​ത്തെ തെ​ക്കേ​ട​ത്ത് മ​നോ​ജി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നും ആ​ടി​നെ മോ​ഷ്ടി​ക്കാ​ന്‍ ര​ണ്ടു​ത​വ​ണ ശ്ര​മം ന​ട​ന്നു. ആ​ദ്യ​ദി​വ​സം ക​യ​റ​ഴി​ച്ച് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ആ​ട്ടി​ന്‍​കു​ട്ടി ഉ​ച്ച​ത്തി​ല്‍ ക​ര​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ര്‍ ഉ​റ​ക്ക​മു​ണ​രു​ക​യും മോ​ഷ്ടാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ര​ണ്ടാം​ദി​വ​സം ത​ള്ള​യാ​ടി​നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ണ്ടും ആ​ടു​ക​ള്‍ ക​ര​ഞ്ഞ് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ന്‍റെ എ​മ​ര്‍​ജ​ന്‍​സി ന​മ്പ​റാ​യ 100 ല്‍ ​വി​ളി​ച്ചു​പ​റ​ഞ്ഞ​തു പ്ര​കാ​രം ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള ഒ​രു വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​മ​ദ്യ വി​ല്‍​പ​ന​യും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തേ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന​യും ന​ട​ന്നി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​കാം ആ​ടി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​മ​ദ്യ വി​ല്‍​പ​ന പെ​രു​കു​ന്ന​തി​നൊ​പ്പ​മാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും വ​ര്‍​ധി​ക്കു​ന്ന​ത്. കു​ന്നും​കൈ പാ​ല​ക്കു​ന്നി​ലും ക​ഴി​ഞ്ഞ ദി​വ​സം ആ​ടി​നെ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു. അ​ടു​ത്തി​ടെ ചി​റ്റാ​രി​ക്കാ​ല്‍ ടൗ​ണി​ലെ ഐ​ശ്വ​ര്യ ഹോ​ട്ട​ലി​ല്‍ ക​യ​റി​യ മോ​ഷ്ടാ​ക്ക​ള്‍ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 250 രൂ​പ​യും ഏ​താ​നും മു​ട്ട​ക​ളും മോ​ഷ്ടി​ച്ചി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ നൈ​റ്റ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.