സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന്
Thursday, June 24, 2021 1:05 AM IST
ക​ണ്ണൂ​ർ: സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച​താ​യി പ​രാ​തി. 'ഓ​ർ​മ​യി​ൽ' എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​രോ​പ​ണം. പേ​രാ​വൂ​രി​ൽ താ​മ​സി​ക്കു​ന്ന മ​നോ​ജ് താ​ഴെ​പു​ഴ​യി​ൽ, ഉ​രു​വ​ച്ചാ​ലി​ലെ ചോ​തി രാ​ജേ​ഷ്, കോ​ള​യാ​ട്ടെ മോ​ദി രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.
പേ​രാ​വൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ഷ്മ ക​ലാ​സാം​സ്കാ​രി​ക വേ​ദി എ​ന്ന സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്നാ​ണു പ​റ​ഞ്ഞും സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് ത​ങ്ങ​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
സി​നി​മാ​രം​ഗ​ത്ത് പ​ല പ്ര​മു​ഖ​രു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നും അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ ഇ​വ​ർ ഫോ​ട്ടോ​ക​ളും പ​ത്ര​വാ​ർ​ത്ത​ക​ളും കാ​ണി​ച്ച് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം വ​ട​ക​ര​യി​ലും പി​ന്നീ​ട് പേ​രാ​വൂ​ർ, പെ​ര​ള​ശേ​രി, ഇ​രി​ട്ടി, വേ​ങ്ങാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഷൂ​ട്ടിം​ഗ് ന​ട​ത്തി​യി​രു​ന്നു. ന​ട​ൻ ബോ​ബ​ൻ ആ​ലും​മൂ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളെ​യും കൊ​ണ്ടു​വ​ന്നി​രു​ന്നു.
ബോ​ബ​ൻ ആ​ലും​മൂ​ട​ന്‍റെ മ​ക​ളാ​യി അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഒ​മ്പ​തോ​ളം പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് ഇ​വ​ർ പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. പ​ക്ഷേ സി​നി​മ​യ്ക്ക് കൃ​ത്യ​മാ​യ ക​ഥ​യോ തി​ര​ക്ക​ഥ​യോ മേ​ക്ക​പ്പോ ഗാ​ന​ങ്ങ​ളോ ഒ​ന്നും​ത​ന്നെ​യി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി അ​തു ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് മാ​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു.
അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​നാ​യി പ​ല​രി​ൽ​നി​ന്നാ​യി 25,000 മു​ത​ല്‍ തു​ക കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾ പ​ണം തി​രി​ച്ചു​ചോ​ദി​ച്ചു​വെ​ങ്കി​ലും ഒ​ഴി​വു​ക​ഴി​വ് പ​റ​യു​ക​യും ഇ​നി​യും പ​ണം ത​ന്നാ​ൽ മാ​ത്ര​മേ പ​ടം റി​ലീ​സാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.
പ​രാ​തി കൊ​ടു​ത്താ​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് കു​ട്ടി​ക​ളെ​യു​ൾ​പ്പെ​ടെ ഇ​വ​ർ ഫോ​ൺ വി​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​താ​യും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് ഡി​വൈ​എ​സ് പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ര​ജ​നി എം.​വേ​ങ്ങാ​ട്. ഇ.​വി​ന​യ​കു​മാ​ർ, ശ്രീ​ഷ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.