പ്രാ​ദേ​ശി​ക സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ടൂ​റി​സം കേന്ദ്രങ്ങൾ വി​ക​സി​പ്പി​ക്കും: മ​ന്ത്രി റി​യാ​സ്
Thursday, June 24, 2021 1:04 AM IST
ബേ​ക്ക​ൽ: ജി​ല്ല​യു​ടെ 41 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ടൂ​റി​സം കേന്ദ്രങ്ങൾ വി​ക​സി​പ്പി​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ബേ​ക്ക​ലി​ൽ പൊ​തു​മ​രാ​മ​ത്ത് ,ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജൂ​ലൈ 15ന​കം പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്മാ​രു​ടേ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ടൂ​റി​സം വി​ക​സ​നം ച​ർ​ച്ച ചെ​യ്യും.
ടൂ​റി​സം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. പ്ര​കൃ​തി ര​മ​ണീ​യ​ത മാ​ത്ര​മ​ല്ല ച​രി​ത്രം, സം​സ്കാ​രം,പ്രാ​ദേ​ശി​ക സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ക​ണ​ക്കാ​ക്കും. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ രൂ​ക്ഷ​ത കു​റ​യു​ന്ന​തോ​ടെ ടൂ​റി​സം മേ​ഖ​ല​യി​ൽ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സ​ഹാ​യ​ക പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ബേ​ക്ക​ൽ, റാ​ണി​പു​രം, വ​ലി​യ​പ​റ​മ്പ തു​ട​ങ്ങി​യ നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കും. പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. മം​ഗ​ളു​രു​വി​ൽ നി​ന്നു വ​രു​ന്ന​വ​രെ ജി​ല്ല​യി​ലേ​യ്ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും രൂ​പം ന​ൽ​കും. എം​എ​ൽ​എ​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, സി. ​എ​ച്ച്.​കു​ഞ്ഞ​മ്പു, എം.​രാ​ജ​ഗോ​പാ​ല​ൻ, എ.​കെ.​എം.​അ​ഷ​റ​ഫ്, ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത് ബാ​ബു എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.