വാ​യ​നാ​വാ​രം ആ​ഘോ​ഷ​മാ​ക്കി മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ
Thursday, June 24, 2021 1:04 AM IST
മാ​ല​ക്ക​ല്ല്: വാ​യ​നാ​വാ​രം അ​റി​വി​ന്‍റെ ഉ​ത്സ​വ​മാ​ക്കി മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ൾ.വാ​യ​നാ​ച​ര​ണ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വാ​യ​നാ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്മാ​രും ഗ്ര​ന്ഥ​ര​ച​യി​താ​ക്ക​ളു​മാ​യ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം ,നൗ​ഫ​ൽ എ​ന്നി​വ​ർ വാ​യ​നാ​ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തി. ഡി​ജി​റ്റ​ൽ കൊ​ളാ​ഷ് ,പു​സ്ത​ക പ​രി​ച​യം ആ​സ്വാ​ദ​നം, പ​ത്ര​വാ​ർ​ത്ത ക്വി​സ് , വാ​യ​ന​യു​ടെ വാ​താ​യ​ന​ങ്ങ​ളി​ൽ , വാ​യ​നാ​മ​രം , വീ​ട്ടി​ലെ പു​സ്ത​ക​പ്പു​ര , തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​ൽ ന​ട​ത്തി​യ​ത്.​സ്കൂ​ൾ ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പു​സ്ത​ക വ​ണ്ടി പ​ദ്ധ​തി വേ​റി​ട്ട​തും, ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യാ​യി മാ​റി. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ട്ടി​ലൊ​രു ഗ്ര​ന്ഥ​ശാ​ല പ​ദ്ധ​തി​ൽ നാ​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ൽ പു​സ്ത​ക​പ്പു​ര ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ബെ​ന്നി ക​ന്നു​വെ​ട്ടി​യേ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി.​സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന​ത്.