വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു
Friday, June 18, 2021 12:28 AM IST
കോ​ളി​ച്ചാ​ല്‍: പ്രാ​ന്ത​ര്‍​കാ​വി​ലെ കാ​നി​ച്ചി​കു​ഴി​യി​ല്‍ ജ്യോ​തി​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണ് മേ​ല്‍​ക്കൂ​ര​യി​ലെ ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ള്‍ ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്. 108 ആം​ബു​ല​ന്‍​സി​ന്‍റെ ഡ്രൈ​വ​റാ​യ ജ്യോ​തി​ഷ് വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ടു​ത്ത​കാ​ല​ത്താ​ണ് വീ​ട് നി​ര്‍​മി​ച്ച​ത്.

ഗ​വ​. കോ​ണ്‍​ട്രാ​ക്ടേഴ്സ് ഫെ​ഡ​റേ​ഷ​ന്‍
നി​ല്‍​പ് സ​മ​രം ന​ട​ത്തി


കാ​ഞ്ഞ​ങ്ങാ​ട്: നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, നി​ര്‍​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ക, പു​തു​ക്കി​യ ഡി​എ​സ്ആ​ര്‍ പ്ര​കാ​രം എ​സ്റ്റി​മേ​റ്റ് തു​ക ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേഴ്സ് ഫെ​ഡ​റേ​ഷ​ന്‍ നി​ല്‍​പ് സ​മ​രം ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു പൊ​ന്ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​അ​ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ടി. ​ത​മ്പാ​ന്‍, എം. ​റ​ഷീ​ദ്, കെ. ​അ​ച്യു​ത​ന്‍, എ. ​ഷി​ജു, അ​നീ​ഷ് ക​ട​ത്ത​നാ​ട​ന്‍, എം. ​മു​നീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.