പൊ​തു​ഗ​താ​ഗ​തം നി​ര​ത്ത​ിലി​റ​ങ്ങി
Thursday, June 17, 2021 1:25 AM IST
സ്വ​ന്തം ലേ​ഖി​ക
ക​ണ്ണൂ​ർ: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ മി​ത​മാ​യ രീ​തി​യി​ൽ പൊ​തു​ഗ​താ​ഗ​തം ഓ​ടി​ത്തു​ട​ങ്ങും. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ലെ സ​ർ​വീ​സി​ന് പു​റ​മെ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് കെ​എ​സ്ആ​ർ​ടി​സി. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് നാ​മ​മാ​ത്ര​മാ​യി​രി​ക്കും. നി​ല​വി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് പു​റ​മെ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ചെ​റി​യ രീ​തി​യി​ലു​ള്ള ഇ​ള​വു​ക​ൾ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പൊ​തു​ഗ​താ​ഗ​തം നി​ര​ത്തി​ലി​റ​ങ്ങാ​ത്ത​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രേ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ജോ​ലി​ക്കെ​ത്തു​ന്ന​വ​രെ​യും ചി​ല്ല​റ​യ​ല്ല വ​ല​ച്ച​ത്. കൂ​ടു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൂ​ടു​ത​ൽ സ​ർ​വീ​സ് ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ ജി​ല്ല​യി​ൽ നി​ന്നും മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഓ​രോ കെ​എ​സ്ആ​ർ​ടി​സി​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
സ്വ​കാ​ര്യ ബ​സു​ക​ളി​ൽ
ചി​ല​ത് ഓ​ടും
ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ എ​ൽ​പി​ച്ച പ്ര​ഹ​ര​ത്തി​ൽ​നി​ന്നും ക​ര​ക​യ​റി വ​ന്ന ബ​സ് വ്യ​വ​സാ​യ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ് വീ​ണ്ടും വ​ന്ന അ​ട​ച്ചി​ടീ​ൽ. ഒ​ന്ന​ര മാ​സ​മാ​യി തു​ട​രു​ന്ന ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും ബ​സ് വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റ്റാ​നു​ള്ള ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ന​ങ്ങ​ൾ യാ​ത്ര​യ്ക്കാ​യി കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളെ​യാ​ണ്. ഇ​ന്നു മു​ത​ൽ പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ രീ​തി​യി​ൽ നി​ര​ത്തി​ലി​റ​ങ്ങാ​മെ​ന്ന് പ​റ​യു​ന്പോ​ഴും ജി​ല്ല​യി​ൽ നാ​മ​മാ​ത്ര​മാ​യ ബ​സു​ക​ൾ മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തൂ​വെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ല​മാ​ണ് ബ​സ് സ​ർ​വീ​സ് കു​റ​യ്ക്കു​ന്ന​തെ​ന്നും ബ​സു​ട​മ​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണി​ന് ശേ​ഷം 70 ശ​ത​മാ​നം ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​യി​രു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം​വ​ര​വോ​ടെ 30 ശ​ത​മാ​നം ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ലോ​ക്ഡൗ​ണി​ന് ശേ​ഷം പ​ത്തു ശ​ത​മാ​നം മാ​ത്രം ബ​സു​ക​ളേ സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നും ബ​സു​ട​മ​ക​ൾ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഇ​ത്ര​നാ​ളും ഓ​ടാ​തി​രു​ന്ന ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പു​റ​ത്തി​റ​ക്ക​ണ​മെ​ങ്കി​ൽ ന​ല്ല ചെ​ല​വു​ണ്ട്. ഇ​ത്ര​യും നാ​ളും ഓ​ട്ടം ഇ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട് വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത ബ​സു​ട​മ​ക​ൾ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ്. ടാ​ക്സ് ഒ​ഴി​വാ​ക്കാ​നും ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ​ലി​ശ ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.
അ​തേ​സ​മ​യം ഈ ​ലോ​ക്ഡൗ​ണി​ന് മു​ന്പ് ഇ​ന്ധ​വി​ല 75 ആ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് 95 ആ​യി വ​ർ​ധി​ച്ചു. ഈ ​വി​ല​യ്ക്ക് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല. ജീ​വ​ന​ക്കാ​രു​ടെ കൂ​ലി​യും ഇ​ന്ധ​ന വി​ല​യു​മെ​ല്ലാം കൂ​ടി​യാ​കു​ന്പോ​ൾ ബ​സു​ട​മ​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​ണ്. ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചാ​ലും ഇ​പ്പോ​ൾ ഉ​ള്ള പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ സാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക്ഡൗ​ണി​ന് ശേ​ഷം 250 തോ​ളം ബ​സു​ക​ളാ​ണ് പൂ​ർ​ണ​മാ​യും സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ആ ​ബ​സു​ക​ളൊ​ക്കെ​യും ഇ​പ്പോ​ൾ കാ​ട് മൂ​ടി​കി​ട​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​ർ കു​റ​വ്;
ട്രെ​യി​നു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി
കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ട​ച്ചി​ട​ലി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ണ്ണൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ക​ണ്ണൂ​ര്‍- ആ​ല​പ്പു​ഴ എ​ക്‌​സി​ക്യു​ട്ടീ​വും ക​ണ്ണൂ​ര്‍ എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി​യും ഇ​ന്ന​ലെ മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി ക​ണ്ണൂ​രി​ലെ​ത്തി​യ ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് ഇ​ന്ന് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തും. സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളാ​യാ​ണ് വ​ണ്ടി​ക​ളെ​ല്ലാം ഓ​ടു​ന്ന​ത്. മു​ന്‍​കൂ​ട്ടി റി​സ​ർ​വ് ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി. എ​ന്നാ​ല്‍ ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ വ​ള​രെ കു​റ​വാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ആ​ല​പ്പു​ഴ എ​ക്‌​സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി​ല്‍ സീ​റ്റു​ക​ള്‍ മു​ഴു​വ​ൻ കാ​ലി​യാ​യി​രു​ന്നു.120 ഓ​ളം സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് റി​സ​ര്‍​വേ​ഷ​ന്‍ ന​ട​ന്ന​ത്. ഉ​ച്ച​ക്ക് 2.50ന് ​ക​ണ്ണൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​ന് 900 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 150 ഓ​ളം ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് ചെ​ല​വാ​യ​ത്. ഇ​ന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സി​ലും കാ​ര്യ​മാ​യ ബു​ക്കിം​ഗ് ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ല്‍​മേ​ഖ​ല​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ​തി​നാ​ലാ​ണ് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ റെ​യി​ല്‍​വേ പു​ന​രാ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ നി​ർ​ത്തി​വ​യ്ക്കു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പു​ല​ര്‍​ച്ചെ 1.45നും ​രാ​ത്രി ഏ​ഴി​നും ക​ണ്ണൂ​രി​ലെ​ത്തു​ന്ന മം​ഗ​ളൂ​രു ചൈ​ന്നെ വെ​സ്റ്റ് കോ​സ്റ്റ്, സൂ​പ്പ​ര്‍​ഫാ​സ്റ്റ് ട്രെ​യി​നു​ക​ളും തി​രു​വ​ന​ന്ത​പു​രം - മം​ഗ​ളൂ​രു മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സും നി​ല​വി​ല്‍ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ നേ​ര​ത്തെ ഓ​ടു​മെ​ന്ന് റെ​യി​ല്‍​വേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് നി​ർ​ത്തി​യ​ത്. മം​ഗ​ലാ​പു​ര​ത്തി​നും ഷൊ​ര്‍​ണൂ​രി​നു​മി​ട​യി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തോ​ടെ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കും. മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ​പ്ര​സ്, മം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ര്‍ എ​ക്‌​സ​പ്ര​സ്, മം​ഗ​ലാ​പു​രം-​നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ്, മം​ഗ​ലാ​പു​രം-​ചെ​ന്നെ സൂ​പ്പ​ര്‍ ഫാ​സ്റ്റ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ളെ​ല്ലാം സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. മെ​മു, ക​ണ്ണൂ​ര്‍- കോ​യ​മ്പ​ത്തൂ​ര്‍ ട്രെ​യി​നു​ക​ള്‍ മൂ​ന്നാ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​ത് മെ​മു സ​ര്‍​വീ​സാ​ണ്.

കെ​എ​സ്ആ​ര്‍​ടി​സിക്ക്
33 സ​ര്‍​വീ​സ് കൂ​ടി
ക​ണ്ണൂ​രി​ല്‍ നി​ന്നും ഇ​ന്ന് മു​ത​ല്‍ കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. 33 ബ​സു​ക​ളാ​ണ് പു​തു​ത​താ​യി ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നും നേ​ര​ത്തെ തി​രു​വ​ന്ത​പു​ര​ത്തേ​ക്കും കോ​ട്ട​യ​ത്തേ​ക്കും മൂ​ന്ന് ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു.
ഇ​ത് കൂ​ടാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും നാ​മ​മാ​ത്ര​മാ​യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഇ​ന്നു മു​ത​ല്‍ തൃ​ശൂ​ർ (8), എ​റ​ണാ​കു​ളം (1), തി​രു​വ​ന​ന്ത​പു​രം (2), കാ​സ​ർ​ഗോ​ഡ് (5), ഇ​രി​ട്ടി (5), കു​ടി​യാ​ൻ​മ​ല (2), പ​യ്യാ​വൂ​ർ (1), മാ​ന​ന്ത​വാ​ടി (1), പ​ഴ​യ​ങ്ങാ​ടി (1), കോ​ഴി​ക്കോ​ട് (2), മ​ട്ട​ന്നൂ​ർ (2), കൂ​ത്തു​പ​റ​ന്പ് (1), ആ​ല​ക്കോ​ട് (1), ഇ​രി​ക്കൂ​ർ (1) എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. (ബ്രാ​യ്ക്ക​റ്റി​ൽ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം).