ജില്ലയിൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് വ​രു​ന്നു
Thursday, June 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: പൊ​തു​മേ​ഖ​ല​യ്ക്ക് പി​ന്നാ​ലെ ജി​ല്ല​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് വ​രു​ന്നു. പ്ര​തി​ദി​നം 300 ഓ​ളം സി​ലി​ണ്ട​റു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. കു​മ്പ​ള അ​ന​ന്ത​പു​ര​ത്തെ വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ 50 സെ​ന്‍റ് സ്ഥ​ല​ത്ത് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു പേ​ർ ചേ​ർ​ന്നു​ള്ള സ​പ്താ ഓ​ക്സി​ജ​ൻ സൊ​ലു​ഷ​ൻ​സ് ആ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
മ​ണി​ക്കൂ​റി​ൽ 150 ക്യൂ​ബി​ക് മീ​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണ് വ​രു​ന്ന​ത്. ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ ഗ്യാ​സ് രൂ​പ​ത്തി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്താ​വും വി​ത​ര​ണം. ജി​ല്ല​യി​ൽ സ്വ​ന്ത​മാ​യി ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പൊ​തു​മേ​ഖ​ല​ക്കൊ​പ്പം സ്വ​കാ​ര്യ മേ​ഖ​ല​യി​ലും പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​നു വേ​ണ്ട ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല വ്യ​വ​സാ​യ അ​ലോ​ട്ട്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.