ധ​ന​സ​ഹാ​യ​വും ഭ​ക്ഷ്യ​ക്കി​റ്റും ന​ൽ​ക​ണം: ധീ​വ​ര​സ​ഭ
Thursday, June 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 1200 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഭ​ക്ഷ്യ​ക്കി​റ്റും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​എ​സ്. ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും പ്ര​ഖ്യാ​പി​ച്ച 1200 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഭ​ക്ഷ്യ​ക്കി​റ്റും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല.
അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്തി ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന് യു.​എ​സ്. ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും പ്ര​ഖ്യാ​പി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ക​ട​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​ന്ന​പോ​ലെ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭി​ക്കാ​റു​ണ്ട്.